വരന്റെയോ വധുവിന്റെയോ സുഹൃത്തുക്കൾ വിവാഹത്തിന് വളരെ വ്യത്യസ്തമായ സമ്മാനങ്ങൾ നൽകുന്നതും അവരെ പ്രാങ്ക് ചെയ്യുന്നതും ഒക്കെ ഇന്ന് പതിവാണ്. സോഷ്യൽ മീഡിയയിൽ അത്തരത്തിലുള്ള നൂറുകണക്കിന് വീഡിയോകൾ നമ്മൾ കാണാറുമുണ്ട്.
എന്നാൽ ചിലതൊക്കെ കാണുമ്പോൾ ഇത് അല്പം കടന്നുപോയില്ലേന്ന് നമുക്ക് തോന്നാറുണ്ട്. അതിനെയൊക്കെ കടത്തിവെട്ടുന്ന വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. യുവാവിന്റെ സുഹൃത്തുക്കൾ സമ്മാനിച്ച വിവാഹസമ്മാനം കണ്ട് ആകെ അന്ധാളിച്ചുപോയി വരനും വധുവും വീട്ടുകാരുമൊക്കെ.
നമ്മുടെ നാട്ടിൽ വീട്ടുകാർ തമ്മിലോ, അല്ലെങ്കിൽ പബ്ലിക്കായോ ആരും സെക്സിനെ കുറിച്ച് സംസാരിക്കാറില്ല. സെക്സ് എജ്യുക്കേഷൻ പോലും പല സ്ഥലങ്ങളിലും നടക്കുന്നില്ല. അതിനിടയിലാണ് ഈ വരന്റെ സുഹൃത്തുക്കൾ വരന് ഇതുപോലെ ഒരു ഗിഫ്റ്റ് സമ്മാനിച്ചത്.
വാത്സ്യായന മഹർഷി രചിച്ച ഒരു പുസ്തകമാണ് ‘കാമസൂത്രം’. ശാരീരിക ബന്ധത്തെ കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്. ഈ പുസ്തകത്തെ കുറിച്ച് പോലും ആരും അത്രയധികം ചർച്ച ചെയ്യാറില്ല. പുസ്തകത്തിന്റെ ഉള്ളടക്കം തന്നെയാണ് ഇതിന് കാരണം. അത് വായിച്ചവർ തന്നെ ചുരുക്കമായിരിക്കും. ഇനി അഥവാ വായിച്ചാലും അധികമാരും അത് തുറന്ന് പറയാനും തയ്യാറാവാറില്ല. ഇനി, കാമസൂത്രവും ഈ വൈറൽ വീഡിയോയും തമ്മിൽ എന്താണ് ബന്ധം എന്നാണോ ചിന്തിക്കുന്നത്?
‘കാമസൂത്ര’ തീം ആയി വരുന്ന ഒരു സോഫയാണ് വരന്റെ സുഹൃത്തുക്കൾ ചേർന്ന് അയാൾക്ക് വിവാഹസമ്മാനമായി നൽകിയത്. സ്റ്റേജിൽ വച്ച് തന്നെ അത് തുറപ്പിക്കുന്നതും വീഡിയോയിൽ കാണാം. വധുവിന്റെ വീട്ടുകാരുടെ മുന്നിൽ വച്ച് ഇങ്ങനെ ചെയ്തത് മോശമായെന്നാണ് വീഡിയോയ്ക്ക് താഴെ വന്ന കമന്റുകൾ എല്ലാം.
Sexualising your friend's wife in front of her family on her once-in-a-lifetime moment. Can people step lower than this? pic.twitter.com/V0zH3tWTIZ
— Nikhil Gupta (@Nikhilgupta1104) February 9, 2024