ഇന്ന് ലോകം നേരിടുന്ന പ്രധാന പ്രതിസന്ധിയാണ് കാലാവസ്ഥാവ്യതിയാനം. മഞ്ഞുരുകുന്നതും സമുദ്രനിരപ്പ് ഉയരുന്നതും എല്ലാം നാം കണ്ടുകൊണ്ടിരിക്കുകയാണ്. അതുപോലെ, ഇന്തോനേഷ്യയിലെ ജനവിഭാഗങ്ങൾ അനുഭവിക്കുന്ന ഒരു പ്രതിസന്ധിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്.
വെള്ളത്തിന്റെ നിരപ്പ് ഉയരുന്നതിനനുസരിച്ച് വെള്ളത്തിൽ തന്നെ താമസിക്കേണ്ടി വരുന്ന ആളുകളെയാണ് വീഡിയോയിൽ കാണുന്നത്. റിപ്പോർട്ടുകൾ പറയുന്നതനുസരിച്ച് ടിംബുൾ സ്ലോകോ, ബെഡോനോ എന്നിവ പൂർണമായും വെള്ളത്തിനടിയിലാണ്. ടിംബുൾ സ്ലോകോയിലെ ജനവാസ മേഖലയിലേക്ക് എത്രമാത്രം വെള്ളം കയറിയിട്ടുണ്ട് എന്ന് ഈ വീഡിയോകൾ കാണുമ്പോൾ മനസിലാവും.
Sungai Meduri terletak di daerah Tegaldowo, Kecamatan Tirto, Kabupaten Pekalongan. pic.twitter.com/T6zVVy5CrA
— MDS (@malehdadisegoro) May 24, 2022
റോഡിലാകെയും വെള്ളമാണ്. ഈ വെള്ളത്തിലൂടെയാണ് ആളുകൾ അങ്ങോട്ടും ഇങ്ങോട്ടും പോകുന്നതും വരുന്നതും തങ്ങളുടെ നിത്യജീവിതത്തിലെ ഓരോ കാര്യങ്ങളും ചെയ്യുന്നതുമെല്ലാം. ഈ പ്രതിസന്ധികൾ കാരണം, ഇന്തോനേഷ്യൻ സർക്കാർ തലസ്ഥാനം നുസന്താരയിലേക്ക് മാറ്റാൻ പദ്ധതിയിട്ടിട്ടുണ്ട് എന്നും റിപ്പോർട്ടുകൾ പറയുന്നു. ജക്കാർത്തയിലെ വെള്ളപ്പൊക്കവും മലിനമായ വായുവും എല്ലാം ഈ തീരുമാനത്തിന് പിന്നിലുണ്ട്.