ധർമ്മപുരി: ദളിത് സ്ത്രീകൾക്ക് ചിരട്ടയിൽ ചായ കൊടുത്ത രണ്ട് സത്രീകൾ അറസ്റ്റിൽ. ജാതി വിവേചനത്തിന്റെ ദൃശ്യങ്ങൾ പ്രചരിച്ചതോടെയാണ് ഉയർന്ന ജാതിയിൽപ്പെട്ട സ്ത്രീകളെ അറസ്റ്റു ചെയ്തത്.
ഗൌണ്ടർ വിഭാഗത്തിലുള്ള സ്ത്രീകളെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ചിന്നതായി(60) ഇവരുടെ മരുമകൾ ബി. ധരണി(32) എന്നിവരാണ് അറസ്റ്റിലായത്.
പൊളയംപാളയം സ്വദേശിയായ ജി. സെല്ലി(50) യുടെ പരാതിയിലാണ് അറസ്റ്റ്. ക്ഷേത്രങ്ങളിൽ മാത്രമല്ല തൊഴിൽ ഇടങ്ങളിലും തങ്ങളോട് വിവേചനം കാണിക്കുന്നുവെന്നാണ് പരാതി. വെള്ളിയാഴ്ചയാണ് സംഭവം നടക്കുന്നത്. ചിന്നതായിയുടെ തോട്ടത്തിലെ തൊഴിലാളിയാണ് സെല്ലി.
പ്രതികൾ സെല്ലിക്ക് ഒപ്പമുണ്ടായിരുന്ന ശ്രീപ്രിയ (38), വീരമ്മാൾ(55 ), മാരിയമ്മാൾ(60 ) എന്നിവർക്കാണ് കഴിഞ്ഞ ദിവസം ചിരട്ടയിൽ ചായ കൊടുത്തത്. നേരത്തെയും സമാനമായ രീതിയിലാണ് ഇവർ ചായ നൽകിയിരുന്നത്. എന്നാൽ പരാതി പൊതുജന ശ്രദ്ധ നേടാനുള്ള ശ്രമം മാത്രമെന്നാണ് ഗൌഡർ വിഭാഗത്തിലെ എം. ശിവ എന്നയാൾ വിശദമാക്കുന്നത്.