വിമാനയാത്രകൾ അതിശയിപ്പിക്കുന്ന അനുഭവങ്ങൾക്കൊപ്പം കുറച്ച് ആശങ്കയും കൂടി നൽകാറുണ്ട്. ആകാശത്ത് ആദ്യമായി യാത്ര ചെയ്യുമ്പോൾ ഇതൊക്കെ സാധാരണയാണ്. പേടിക്കുന്നത് പോലെ അപകടങ്ങളൊന്നും കൂടാതെ എത്തേണ്ടിടത്ത് എത്താറുമുണ്ട്.
എന്നാൽ എപ്പോഴും അങ്ങനെയായിരിക്കണമെന്നും ഇല്ല. സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഒരു ചിത്രം കാണിക്കുന്നത് ലാൻഡിംഗിനിടെ അപകടത്തിൽപ്പെട്ടു തകർന്ന ഒരു ചെറുവിമാനത്തിന്റെ ദൃശ്യങ്ങളാണ്.
തെക്കുപടിഞ്ഞാറൻ ഫ്ലോറിഡയിലാണ് സംഭവം. അടിയന്തര ലാൻഡിംഗിനിടെ കോളിയർ കൗണ്ടിയിലെ പൈൻ റിഡ്ജ് റോഡിലാണ് വിമാനത്തിന്റെ ക്രാഷ് ലാൻഡിംഗ് സംഭവിച്ചത്. വിമാനത്തിൽ അഞ്ച് പേരാണ് ഉണ്ടായിരുന്നത്. ഇതിൽ രണ്ടുപേർ മരണപ്പെട്ടു. മൂന്ന് പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന കാറിലിടിച്ച ശേഷം വിമാനം സമീപത്തുള്ള മതിലിലിടിക്കുകയും സ്ഫോടനം ഉണ്ടാകുകയും ചെയ്തു. ബൊംബാർഡിയർ ചലഞ്ചർ 600 ജെറ്റ് വിമാനമാണ് അപകടത്തിൽപ്പെട്ടത്.
കൊളംമ്പസിലെ ഒഹായോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലുള്ള വിമാനത്താവളത്തിൽ നിന്നാണ് വിമാനം പറന്നുയർന്നത്. നേപ്പിൾസിലാണ് വിമാനം ഇറങ്ങേണ്ടിയിരുന്നത്. എന്നാൽ എൻജിൻ തകരാറിനെ തുടർന്ന് അടിയന്തര ലാൻഡിംഗിന് ശ്രമിക്കുകയായിരുന്നു.
Plane crash on I-75 in Naples, Fl 😳
— Maria Ducato (@mariaducato) February 9, 2024
Video credit @JobaRobinson pic.twitter.com/cg4pgsUYWa