ചെന്നൈ: സമൂഹ മാധ്യമങ്ങളിലൂടെ അരിക്കൊമ്പൻ ചരിഞ്ഞതായി പ്രചരിക്കുന്ന വ്യാജവാർത്തകൾക്കെതിരെ തമിഴ്നാട് വനം വകുപ്പ്.
അരിക്കൊമ്പൻ കളക്കാട് മുണ്ടന്തുറ കടുവാ സങ്കേതത്തിലെ അപ്പർ കോതയാർ അണക്കെട്ട് പ്രദേശത്ത് ഉണ്ടെന്നും വാർത്തകൾ ദുരുദ്ദേശ്യപരമാണെന്നും വനം വകുപ്പ് അധികൃതർ വ്യക്തമാക്കി.
പ്രത്യേക സംഘത്തെ അരിക്കൊമ്പനെ നിരീക്ഷിക്കാനായി നിയോഗിച്ചിട്ടുണ്ട്. അരിക്കൊമ്പൻ തീർത്തും ആരോഗ്യവാനാണ്. മനുഷ്യ വാസസ്ഥലങ്ങളിൽ നിന്ന് ഏറെ ദൂരെയാണ് ആനയുടെ സ്ഥാനം. റേഡിയോ കോളറിൽ നിന്ന് കൃത്യമായി സിഗ്നലുകൾ ലഭിക്കുന്നുണ്ട്.
ശരാശരി 3 കിലോമീറ്റർ ദൂരമാണ് ഒരു ദിവസം ആന സഞ്ചരിക്കുന്നത്. അരിക്കൊമ്പന്റെ ആറ് ദിവസത്തെ റൂട്ട് മാപ്പും വനം വകുപ്പ് പുറത്ത് വിട്ടിട്ടുണ്ട്.