എ.ആർ. കാസിം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് അർജുൻ ബോധി (ദി ആൽക്കമിസ്റ്റ്). ഡി.കെ.സ്റ്റാർ ക്രിയേഷൻസിന്റെ ബാനറിൽ ദിവാകരൻ കോമല്ലൂർ, തിരക്കഥയും ഗാനങ്ങളും രചിച്ച് നിർമിക്കുന്നു.
മനുഷ്യരാശിക്ക് ഏറെ ഉപകാരപ്രദമാകുന്ന ഒരു പുതിയ കണ്ടുപിടിത്തം നടത്തുന്നു ശാസ്ത്രജ്ഞനായ അർജുൻ ബോധി. ഇതിനെ വാണിജ്യവത്കരിക്കാൻ ശ്രമിക്കുന്ന ഒരു വൻമാഫിയാ സംഘത്തിന്റെ വരവോടെ സംഘർഷത്തിന്റെ നാളുകൾ തുടങ്ങുന്നു. ശാസ്ത്രമായാലും മതമായാലും അതു മനുഷ്യനന്മയ്ക്കായിരിക്കണം. എന്ന സന്ദേശമാണ് സിനിമ മുന്നോട്ടുവയ്ക്കുന്നത്.
നീലത്താമരയ്ക്കുശേഷം കൈലാഷ് നായകനാകുന്ന ചിത്രം കൂടിയാണിത്. സായ്കുമാർ, പ്രമോദ് വെളിയനാട്, മധുപാൽ, ചെമ്പിൽ അശോകൻ, അരിസ്റ്റോ സുരേഷ്, ഷോബി തിലകൻ, എസ്. സലിം എന്നിവരും റിനിൽ ഗൗതം എന്ന പുതുമുഖവും പ്രധാന വേഷങ്ങളിലെത്തുന്നു.നായികയും പുതുമുഖമാണ്.