ഹെൽമറ്റ് ധരിക്കാതെ സ്കൂട്ടർ ഓടിച്ചെത്തുന്നവർ പോലീസിനെ കാണുമ്പോൾ പല അടവുകളും പയറ്റാറുണ്ട്. എന്നാൽ ഇവിടെ സംഭവം അല്പം വ്യത്യസ്തമാണ്. ഹെൽമറ്റ് ധരിക്കാതെ എത്തിയയാൾ പോലീസ് ഉദ്യോഗസ്ഥനെ കടിച്ച് പരിക്കേൽപ്പിച്ചിരിക്കുകയാണ്. ബംഗളൂരുവിലെ വിൽസൺ ഗാർഡൻ പത്താം ക്രോസിന് സമീപത്താണ് സംഭവം.
വാഹനങ്ങൾ നിറഞ്ഞ റോഡിലൂടെ ഹെൽമറ്റ് ധരിക്കാതെ അലഷ്യമായി സ്കൂട്ടർ ഓടിച്ചെത്തിയ യുവാവാണ് പോലിസിന് നേരെ ആക്രമണത്തിന് തുനിഞ്ഞത്. തുടർന്ന് ഇയാളെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയതുൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു. സാമൂഹിക മാധ്യമങ്ങളില് പോലീസ് ഉദ്യോഗസ്ഥർ പകർത്തിയ സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ വൈറലാണ്.
വിൽസൺ ഗാർഡൻ പത്താം ക്രോസിന് സമീപത്തായി ഡ്യൂട്ടിയിലുണ്ടായിരുന്ന ട്രാഫിക് പോലീസ് ഉദ്യോഗസ്ഥനാണ് ഹെൽമറ്റ് ഇല്ലാതെ തൊപ്പി മാത്രം തലയിൽ വെച്ച് സ്കൂട്ടർ ഓടിച്ചെത്തിയ യുവാവിനെ തടഞ്ഞത്.
എന്നാൽ പോലീസ് തടഞ്ഞത് വകവയ്ക്കാതെ ഇയാൾ വാഹനം മുൻപോട്ടെടുത്ത് പോകാൻ ശ്രമിച്ചു. ഈ സമയം പോലീസ് ഉദ്യോഗസ്ഥൻ വാഹനം ബലമായി തടയുകയും കീ ഊരി എടുക്കുകയും ചെയ്തു.
ഇതിൽ പ്രകോപിതനായ യുവാവ് പോലീസ് ഉദ്യോഗസ്ഥരെ ചീത്ത വിളിക്കുകയും തന്റെ വാഹനത്തിന്റെ കീ തിരികെ വാങ്ങിക്കുന്നതിനായി പൊലീസുമായി ബലപ്രയോഗം നടത്തുകയും ചെയ്തു. ഇതിനിടയിലാണ് ഇയാൾ പൊലീസ് ഉദ്യോഗസ്ഥന്റെ കയ്യിൽ കടിക്കുകയും കീ തട്ടിയെടുക്കാൻ ശ്രമിക്കുകയും ചെയ്തത്.
സംഭവങ്ങളുടെ വീഡിയോ ചിത്രീകരിച്ച പൊലീസ് ഉദ്യോഗസ്ഥനെയും ഇയാൾ ചീത്ത വിളിക്കുന്നത് വീഡിയോയിൽ കാണം. സംഭവത്തിൽ സയ്യദ് റാഫി എന്ന യുവാവാണ് പോലീസ് പിടിയിലായിരിക്കുന്നത്.
#Bengaluru: A scooterist, who was caught riding without #helmet, BITES a #traffic #police constable near Wilson Garden 10th Cross.
— Rakesh Prakash (@rakeshprakash1) February 13, 2024
Gets #ARRESTED. @NammaBengaluroo @WFRising @0RRCA @ECityRising @TOIBengaluru @NammaKarnataka_ @peakbengaluru @namma_BTM pic.twitter.com/Wsatq9d5XM