മുംബൈ: മീൻ പിടിക്കുന്നതിനിടെ യുവാവിന്റെ കാൽ സ്രാവ് കടിച്ചെടുത്തു. മഹാരാഷ്ട്രയിലെ പാൽഘറിലെ വൈതർന പുഴയിലാണു സംഭവം.
സുഹൃത്തുക്കൾക്കൊപ്പം മീൻപിടിത്തത്തിൽ ഏർപ്പെട്ടിരുന്ന യുവാവിന്റെ കാൽ ബുൾ ഷാർക്ക് കടിച്ചെടുക്കുകയായിരുന്നു. സ്രാവിന്റെ ആക്രമണത്തിൽ ഇടതു കാൽമുട്ടിനുതാഴെ പൂർണമായും അറ്റുപോയി.
ഗുരുതരമായി പരിക്കേറ്റ യുവാവ് ആശുപത്രിയിൽ ചികിത്സയിലാണ്. ഉഷ്ണമോഖലാ കടൽത്തീരങ്ങളിലും നദികളിലും കാണപ്പെടുന്ന ആക്രമണകാരിയായ ഒരിനം സ്രാവുകളാണ് ബുൾ ഷാർക്ക്.
കാളയുടേതുപോലുള്ള മുഖവും ആക്രമണ സ്വഭാവവും കാരണമാണ് ഇവയ്ക്ക് ബുൾ ഷാർക്ക് എന്നു പേരുവീണത്. വംശനാശഭീഷണി നേരിടുന്ന ജീവവർഗം കൂടിയാണ് ബുൾ ഷാർക്ക്.