‘ബേ​ലൂ​ര്‍ മ​ഖ്‌​ന ദൗ​ത്യം’ആ​റാം ദി​ന​ത്തി​ല്‍; ആ​ന മാ​നി​വ​യ​ല്‍ വ​ന​ത്തി​ല്‍


മാ​ന​ന്ത​വാ​ടി: ചാ​ലി​ഗ​ദ്ദ​യി​ലെ ക​ര്‍​ഷ​ക​നാ​യ‍ പ​ന​ച്ചി​യി​ല്‍ അ​ജീ​ഷി​നെ കൊ​ല​പ്പെ​ടു​ത്തി​യ ബേ​ലൂ​ര്‍ മ​ഖ്ന​യെ മ​യ​ക്കു​വെ​ടി​വ​ച്ച് പി​ടി​ച്ച് മു​ത്ത​ങ്ങ​യി​ലെ കൊ​ട്ടി​ലി​ല്‍ ക​യ​റ്റാ​ന്‍ വ​ന​ദൗ​ത്യ​സേ​ന​യു​ടെ ശ്ര​മം തു​ട​രു​ന്നു. ദൗ​ത്യ​ത്തി​ന്‍റെ ആ​റാം ദി​വ​സ​മാ​യ ഇ​ന്നു രാ​വി​ലെ കാ​ട്ടി​ക്കു​ള​ത്തി​ന​ടു​ത്തു​ള്ള മാ​നി​വ​യ​ല്‍ വ​ന​ത്തി​ലാ​ണ് ആ​ന​യു​ടെ സാ​ന്നി​ധ്യം സ്ഥി​രീ​ക​രി​ച്ച​ത്.

ദൗ​ത്യ​സേ​ന​യി​ലെ മ​യ​ക്കു​വെ​ടി വി​ദ​ഗ്ധ​രും വെ​റ്റ​റി​ന​റി ഡോ​ക്ട​ര്‍​മാ​രും ഉ​ള്‍​പ്പെ​ടു​ന്ന ടീം ​ഈ ഭാ​ഗ​ത്തേ​ക്കു തി​രി​ച്ചി​ട്ടു​ണ്ട്. കാ​ട്ടി​ക്കു​ളം-​പ​ന​വ​ല്ലി റോ​ഡ് മു​റി​ച്ചു​ക​ട​ന്നാ​ണ് ആ​ന മാ​നി​വ​യ​ല്‍ വ​ന​ത്തി​ല്‍ പ്ര​വേ​ശി​ച്ച​ത്.


നോ​ര്‍​ത്ത് വ​യ​നാ​ട് ഡി​എ​ഫ്ഒ കെ.​ജെ. മാ​ര്‍​ട്ടി​ന്‍ ലോ​വ​ല്‍, സൗ​ത്ത് വ​യ​നാ​ട് ഡി​എ​ഫ്ഒ എ. ​ഷ​ജ്ന ക​രീം, വ​യ​നാ​ട് വൈ​ല്‍​ഡ് ലൈ​ഫ് വാ​ര്‍​ഡ​ന്‍ പി. ​ദി​നേ​ശ്കു​മാ​ര്‍, ഫ്‌​ള​യിം​ഗ് സ്‌​ക്വാ​ഡ് ഡി​എ​ഫ്ഒ എ.​പി. ഇം​ത്യാ​സ്, സോ​ഷ്യ​ല്‍ ഫോ​റ​സ്ട്രി എ​സി​എ​ഫ് ഡി. ​ഹ​രി​ലാ​ല്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ദൗ​ത്യ​സം​ഘ​ത്തി​ന്‍റ പ്ര​വ​ര്‍​ത്ത​നം.

ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്ന​ര​യോ​ടെ മ​യ​ക്കു​വെ​ടി പ്ര​യോ​ഗി​ക്കാ​വു​ന്ന വി​ധം വ​ന​ത്തി​ല്‍ ബേ​ലൂ​ര്‍ മോ​ഴ​യെ ഒ​ത്തു​കി​ട്ടി​യി​രു​ന്നു. ഈ ​സ​മ​യം കു​റ​ച്ച​ക​ലെ​യു​ണ്ടാ​യി​രു​ന്ന മ​റ്റൊ​രു മോ​ഴ ഡാ​ര്‍​ട്ടിം​ഗ്(​മ​യ​ക്കു​വെ​ടി) ടീ​മി​നു നേ​രേ ചീ​റി​യ​ടു​ത്ത​താ​ണ് മ​യ​ക്കു​വെ​ടി വ​യ്ക്കു​ന്ന​തി​നു ത​ട​സ​മാ​യ​ത്.

വെ​ടി ഉ​തി​ര്‍​ത്ത് ശ​ബ്ദ​മു​ണ്ടാ​ക്കി ഈ ​ആ​ന​യെ അ​ക​റ്റു​ന്ന​തി​നി​ടെ ബേ​ലൂ​ര്‍ മോ​ഴ ഉ​ള്‍​ക്കാ​ട്ടി​ല്‍ മ​റ​യു​ക​യാ​യു​ന്നു. ആ​ന​യെ പി​ടി​ക്കു​ന്ന​തി​നു പു​തി​യ ത​ന്ത്ര​ങ്ങ​ള്‍ മെ​ന​യു​ന്ന​തി​ന് വ​നം ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഇ​ന്ന​ലെ യോ​ഗം ചേ​ര്‍​ന്നി​രു​ന്നു.

Related posts

Leave a Comment