ഇതെന്താ ത്രീ ഇഡിയറ്റ്‌സോ… രോഗിയായ മുത്തച്ഛനെ ബൈക്കിലിരുത്തി ആശുപത്രിക്കുള്ളിലെത്തിച്ച് യുവാവ്; വൈറലായി വീഡിയോ; അമ്പരന്ന് സോഷ്യൽ മീഡിയ !

വ​യ്യാ​ത്ത മു​ത്ത​ശ്ച​നെ സ്കൂ​ട്ട​റി​ൽ ഇ​രു​ത്തി ആ​ശു​പ​ത്രി​യി​ലാ​ക്കു​ന്ന ചെ​റു​മ​ക​ൻ. ഈ ​കാ​ഴ്ച ക​ണ്ടു നി​ൽ​ക്കു​ന്ന​വ​ർ യു​വാ​വി​നെ ചീ​ത്ത പ​റ​യു​ന്നു. അ​തൊ​ന്നും വ​ക വ​യ്ക്കാ​തെ സ്കൂ​ട്ട​ർ ആ​ശു​പ്തി​ക്കു​ള്ളി​ൽ അ​തി സാ​ഹ​സി​ക​മാ​യി ഓ​ടി​ച്ചു ക​യ​റ്റി അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലേ​ക്ക് മു​ത്ത​ശ്ച​നെ കൊ​ണ്ടു​ചെ​ന്നാ​ക്കു​ന്നു. കേ​ൾ​ക്കു​ന്പോ​ൾ ഇ​തൊ​രു സി​നി​മാ ക​ഥ ആ​ണെ​ന്ന് തോ​ന്നു​ന്നോ?

എ​ന്നാ​ൽ തെ​റ്റി. ഭോ​പ്പാ​ലി​ൽ നി​ന്ന് ഏ​ക​ദേ​ശം 450 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള സ​ത്‌​ന​യി​ലെ സ​ർ​ദാ​ർ വ​ല്ല​ഭാ​യ് പ​ട്ടേ​ൽ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ സി​നി​മ​യ്ക്ക് സ​മാ​ന​മാ​യ നാ​ട​കീ​യ സം​ഭ​വം അ​ര​ങ്ങേ​റി​യ​താ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഇ​പ്പോ​ൾ ച​ർ​ച്ച.

ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച രാ​ത്രി നീ​ര​ജ് ഗു​പ്ത എ​ന്ന ചെ​റു​പ്പ​ക്കാ​ര​ന്‍റെ മു​ത്ത​ശ്ച​ന് അ​സു​ഖം ക​ടു​ത്ത​തി​നെ തു​ട​ർ​ന്ന് മു​ത്ത​ച്ഛ​നെ ബൈ​ക്കി​ന് പി​ന്നി​ലി​രു​ത്തി ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​യി. ബൈ​ക്കി​ൽ നീ​ര​ജ് മു​ത്ത​ച്ഛ​നൊ​പ്പം ത​ന്‍റെ മ​റ്റൊ​രു സു​ഹൃ​ത്തി​നെ കൂ​ടി കൂ​ട്ടി​യി​രു​ന്നു. ചെ​റു​പ്പ​ക്കാ​ര​ൻ ആ​ശു​പ​ത്രി​യി​ൽ എ​ത്തു​ന്ന​തും അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലേ​ക്ക് ബൈ​ക്ക് ഓ​ടി​ച്ചു ക​യ​റ്റു​ന്ന​തി​ന്‍റെ​യു​മെ​ല്ലാം വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി.

ചെ​റു​പ്പ​ക്കാ​ര​ന്‍റെ ഈ ​വീ​ഡി​യോ ക​ണ്ട​വ​രെ​ല്ലാം 3 ഇ​ഡി​യ​റ്റ്സി​ലെ ആ ​രം​ഗം പു​ന​രാ​വി​ഷ്ക്ക​രി​ച്ച​താ​ണോ​യെ​ന്ന് ഓ​ർ​ത്തു പോ​കു​ന്നു. കാ​ര​ണം അ​മീ​ര്‍ ഖാ​ന്‍റെ 3 ഇ​ഡി​യ​റ്റ്സ് എ​ന്ന ചി​ത്ര​ത്തി​ൽ സ​മാ​ന രീ​തി​യി​ൽ ഒ​രു സീ​നു​ണ്ട്. സി​നി​മ​യി​ല്‍ അ​മീ​ര്‍​ഖാ​ന്‍റെ ക​ഥാ​പാ​ത്ര​മാ​യ റോ​ഞ്ചോ സ്കൂ​ട്ട​റി​ന് പി​ന്നി​ല്‍ ഒ​രു രോ​ഗി​യെ കെ​ട്ടി​വ​ച്ച് ആ​ശു​പ​ത്രി​ക്കു​ള്ളി​ലേ​ക്ക് സ്കൂ​ട്ട​ര്‍ ഓ​ടി​ച്ച് ക​യ​റ്റു​ന്ന രം​ഗ​മു​ണ്ട്. സ​മാ​ന​മാ​യി​രു​ന്നു വീ​ഡി​യോ​യി​ലെ ദൃ​ശ്യ​ങ്ങ​ളും.

Related posts

Leave a Comment