കൊച്ചി: ജപ്പാനിലെ ടോക്കിയോയിൽ നടക്കുന്ന സൈറ്റ്മ നോർമലൈസേഷൻ കപ്പ് ബ്ലൈൻഡ് ഫുട്ബോൾ ചാന്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. കടവന്ത്ര ഗാമ ഫുട്ബോൾ ഗ്രൗണ്ടിൽ നടന്ന സെലക്ഷൻ ക്യാമ്പിനുശേഷമാണ് പത്തംഗ ടീമിനെ പ്രഖ്യാപിച്ചത്.
മലപ്പുറം വള്ളിക്കുന്ന് സ്വദേശിനി ഇ. അപർണയാണ് ഗോൾ കീപ്പർ. അക്ഷര റാണ, ശീതൾ കുമാരി, ഷെഫാലി റാവത് (ഉത്തരാഖണ്ഡ്), സംഗീത മേത്യ (വെസ്റ്റ് ബംഗാൾ ) കോമൾ ഗെയ്ക്വാദ് (മഹാരാഷ്ട്ര) എന്നിവരും ടീമിലുണ്ട്.
സുനിൽ ജെ. മാത്യു (ഹെഡ് കോച്ച്), സി.വി. സീന (അസി. കോച്ച്) നിമ്മി ജോസ് (ഫിസിയോതെറാപിസ്റ്റ്) എന്നിവരാണ് ഒഫീഷലുകൾ.
ടീം ഇന്നു ടോക്കിയോയിലേക്കു തിരിക്കും. 17 നും 18നുമാണ് ഇന്ത്യ -ജപ്പാൻ മത്സരം. ലോക റാങ്കിംഗിൽ ഒന്നാമതാണ് ജപ്പാൻ. ഇന്ത്യ രണ്ടാം സ്ഥാനത്താണ്.