ഏ​റ്റ​വും ഇ​ഷ്ട​മു​ള്ള മ​നു​ഷ്യ​ൻ അദ്ദേഹമാണ്; തുറന്നു പറച്ചിലുമായി ധ്യാൻ ശ്രീനിവാസൻ

സി​നി​മ​ക​ളി​ലൂ​ടെ നേ​ടി​യ സ്വീ​കാ​ര്യ​ത​യെ​ക്കാ​ളും ത​ന്‍റെ അ​ഭി​മു​ഖ​ങ്ങ​ളി​ലൂ​ടെ ശ്ര​ദ്ധ നേ​ടി​യ ന​ട​നാ​ണ് ധ്യാ​ൻ ശ്രീ​നി​വാ​സ​ൻ. ഇ​പ്പോ​ഴി​താ ത​ന്‍റെ അ​ച്ഛ​നെ കു​റി​ച്ചു​ള്ള താ​ര​ത്തി​ന്‍റെ വാ​ക്കു​ക​ളാ​ണ് വൈ​റ​ലാ​കു​ന്ന​ത്.

ശ്രീ​നി​വാ​സ​നെ​ന്ന വ്യ​ക്തി​യെ ഏ​റ്റ​വും അ​ടു​ത്ത് മ​ന​സി​ലാ​ക്കി​യാ​ൾ ഞാ​നാ​ണെ​ന്ന് ധ്യാ​ൻ പ​റ​ഞ്ഞു. ഞാ​ൻ മ​ന​സി​ലാ​ക്കി​യി​ട​ത്തോ​ളം എ​ന്‍റെ അ​ച്ഛ​നെ നി​ങ്ങ​ള്‍ മ​ന​സി​ലാ​ക്കി​ക്കാ​ണി​ല്ല. എ​ന്തൊ​ക്കെ പ​റ​ഞ്ഞാ​ലും ലോ​ക​ത്തി​ല്‍ എ​നി​ക്ക് ഏ​റ്റ​വും സ്നേ​ഹ​വും ഇ​ഷ്ട​വു​മു​ള്ള മ​നു​ഷ്യ​ൻ എ​ന്‍റെ അ​ച്ഛ​നാ​ണ്.

അ​ദ്ദേ​ഹം ക​ഴി​ഞ്ഞി​ട്ടേ​യു​ള്ളൂ ലോ​ക​ത്തി​ല്‍ എ​നി​ക്ക് ആ​രും. പ​ക്ഷെ, അ​ച്ഛ​നാ​യാ​ലും മോ​നാ​യാ​ലും അ​ഭി​പ്രാ​യ​ങ്ങ​ളി​ല്‍ വ്യ​ത്യാ​സം ഉ​ണ്ടാ​കും.

അ​ച്ഛ​ൻ പ​റ​ഞ്ഞ പ​ല കാ​ര്യ​ങ്ങ​ളി​ലും എ​നി​ക്ക് എ​തി​ര​ഭി​പ്രാ​യ​മു​ണ്ട്. അ​ത് ഞാ​ൻ തു​റ​ന്ന് പ​റ​ഞ്ഞി​ട്ടു​മു​ണ്ട്. അ​ച്ഛ​നും ഇ​ത്ത​ര​ത്തി​ല്‍ തു​റ​ന്ന പ​റ​യു​ന്ന ആ​ളാ​ണെ​ന്ന് ധ്യാ​ൻ ശ്രീ​നി​വാ​സ​ൻ പ​റ​ഞ്ഞു.

Related posts

Leave a Comment