ചാവക്കാട്: മാതാവിനെ വീട്ടിൽനിന്നു പുറത്താക്കരുതെന്നും ഉപദ്രവിക്കരുതെന്നും മകളോടും ഭർത്താവിനോടും കോടതി. മുല്ലശേരി പാടൂർ പോക്കാക്കിലത്തു കദീജ നൽകിയ കേസിൽ മകൾ ഹസീമ, മരുമകൻ ഷെക്കിർ എന്നിവർക്കെതിരെയാണ് ചാവക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് രോഹിത് നന്ദകുമാർ ഉത്തരവിട്ടത്.
ഭർത്താവിന്റെ മരണത്തെത്തുടർന്നു സ്വന്തം അധ്വാനംകൊണ്ടാണു ഹർജിക്കാരി കദീജ മകൾക്കു വിദ്യാഭ്യാസം നൽകിയതും വിവാഹം നടത്തിയതും.
മകൾ ഹസീമയുടെ ആവശ്യങ്ങൾക്കായി പല സാന്പത്തിക ഇടപാ ടുകളിലും ജാമ്യം നില്കാൻ നിർബന്ധിതയാകുകയും തുടർന്നു കിട്ടിയ തുകകളെല്ലാം മകളും മരുമകനും.
ചേർന്ന് ധൂർത്തടിച്ച് കളയുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. ഇത്തരം സാന്പത്തിക ഇടപാടുകൾക്ക് തുടർന്നും ജാമ്യം നിൽക്കാനാവശ്യപ്പെട്ട് മകൾ സമീപിച്ചെങ്കിലും ഒഴിഞ്ഞുമാറിയതിനാൽ മകളും മരുമകനും ചേർന്നു ശാരീരികയായി പീഡിപ്പിക്കുകയാണെന്നും പരാതിയിൽ പറഞ്ഞു.
താത്കാലികമായി വീട്ടിൽ കയറിക്കൂടിയ എതിർകക്ഷികൾ പിന്നിട് ക്രൂരമായി പെരുമാറുകയും ശരീരികോപദ്രവങ്ങളും ചെയ്ത് വീട്ടിൽനിന്ന് ഇറക്കിവിടാൻ ശ്രമിക്കുകയും ചെയ്തതിനെത്തുടർന്നാണ് അഡ്വ. സുജിത് അയിനിപ്പുള്ളി മുഖാന്തിരം കോടതിയെ സമീപിച്ചത്.