റാഫ: തെക്കന്‍ ഗാസയിലെ ഖാൻ യൂനിസ് നഗരത്തിലെ നാസർ ആശുപത്രിയിൽ റെയ്ഡ് നടത്തി ഇസ്രേലി സേന. ഇന്നലെ രാവിലെ ഇസ്രേലി സേനയുടെ വെടിവയ്പിൽ ഒരു രോഗി കൊല്ലപ്പെട്ടു. ആറു പേർക്കു പരിക്കേറ്റു.
ആശുപത്രിയിൽ അഭയം തേടിയിരുന്ന ആയിരങ്ങളോട് ഒഴിഞ്ഞുപോകാൻ ബുധനാഴ്ച ഇസ്രേലി സേന ഉത്തരവിട്ടിരുന്നു. ആശുപത്രിയിൽനിന്ന് നിരവധി ഹമാസ് ഭീകരനെ പിടികൂടിയതായും ഇസ്രേലി സേന അറിയിച്ചു.