കൊച്ചി: ഹൈബി ഈഡന് എംപിയുടെ ബില്‍ബോര്‍ഡുകള്‍ കൊച്ചി മെട്രോയുടെ തൂണുകളില്‍ നിന്ന് നീക്കം ചെയ്തു. കച്ചേരിപ്പടി ഭാഗത്തുള്ള മെട്രോ തൂണുകളില്‍ ഹൈബി ഈഡന് എംപിയുടെ ചിത്രമുള്ള ബില്‍ബോര്‍ഡുകള്‍ കഴിഞ്ഞ ദിവസമാണ് സ്ഥാപിച്ചത്.
ലോക്സഭാ തെരഞ്ഞെടുപ്പു പ്രചരണത്തിന്റെ ഭാഗമായാണ് ബിൽബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത് എന്നാരോപിച്ച് സിപിഎം നേതാവ് അഡ്വ.കെ.എസ്. അരുൺ കുമാർ നൽകിയ പരാതിയെ തുടർന്നാണ് ഇത് നീക്കം ചെയ്തത്.
രാഷ്ട്രീയ പാർട്ടികളുമായി ബന്ധപ്പെട്ട പരസ്യങ്ങള്‍ പ്രദർശിപ്പിക്കില്ലെന്ന മെട്രോയുടെ നയത്തിനു വിരുദ്ധമായാണ് ബിൽബോർഡുകൾ എന്നാണ് പരാതിയിൽ പറയുന്നത്.
ബോർഡിൽ ഹൈബി ഈഡന്റെ ചിത്രത്തിനൊപ്പം നാടിന്റെ ഹൃദയാക്ഷരങ്ങള്‍, കമിങ് സൂണ്‍, ഹൃദയത്തില്‍ ഹൈബി മുതലായ വാചകങ്ങളായിരുന്നു ഉണ്ടായിരുന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പിനായുള്ള സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച് യുഡിഎഫില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടയിലാണ് ഹൈബി ഈഡനുവേണ്ടി കൊച്ചിയുടെ വിവിധ ഭാഗങ്ങളില്‍ ബില്‍ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടത്.