പ്രണയദിനത്തിൽ മുംബൈ നഗരം വിചിത്രമായ ഒരു കാഴ്ചയ്ക്കു സാക്ഷ്യം വഹിച്ചു. യജമാനത്തിയെപ്പോലെ അഭിനയിക്കുന്ന യുവതിയുടെ പിന്നാലെ മറ്റൊരു യുവതി നായയെപ്പോലെ നടക്കുന്നു! നായയെപ്പോലെ നടിക്കുന്ന യുവതി കഴുത്തിൽ ബെൽറ്റ് ഉണ്ടായിരുന്നു.
ബെൽറ്റിന്റെ ഒരറ്റം യജമാനത്തിയുടെ കൈയിൽ. നായയെ കൊണ്ടുപോകുന്ന അതേരീതിയിലാണു യുവതിയെയും കൊണ്ടുപോകുന്നത്. ഇടയ്ക്കിടെ അനുസരണ പഠിപ്പിക്കുംപോലെ അവർ എന്തൊക്കെയോ പറയുന്നു. നടക്കാൻ കൂട്ടാക്കാത്ത യുവതിയെ പലതവണ വലിച്ചിഴച്ചു. എന്താണു സംഭവിക്കുന്നതെന്നു മനസിലാകാതെ ആളുകൾ ആ ദൃശ്യങ്ങൾ കണ്ടു പകച്ചുനിന്നു.
“മുംബൈയ്ക്ക് ഇതെന്തു സംഭവിച്ചു? എന്ന അടിക്കുറിപ്പോടെ എക്സിൽ പങ്കുവച്ച ഇതിന്റെ വീഡിയോ ശരവേഗത്തിൽ വൈറലായി. “സോഷ്യൽ മീഡിയയിൽ വൈറലാകാൻ വേണ്ടിമാത്രം ആളുകൾ ഇങ്ങനെ തരംതാഴാമോ…?’ എന്ന ചോദ്യവും ഇരുവർക്കുമെതിരേ നടപടിയെടുക്കണമെന്ന ആവശ്യവും വീഡിയോ പങ്കുവച്ചയാൾ ഉന്നയിച്ചു.
അതേസമയം, ഈ ഡ്രാമ ഒരുക്കിയ യുവതികളുടെ ലക്ഷ്യമെന്നു വ്യക്തമായിട്ടില്ല. മൃഗങ്ങളോടുള്ള ക്രൂരതയ്ക്കെതിരേ ബോധവത്കരണം നടത്തിയതായിരിക്കാമെന്നായിരുന്നു ചിലരുടെ വിലയിരുത്തൽ. പരാതിയില്ലാത്തതുകൊണ്ടോ എന്തോ മുംബൈ പോലീസ് ഇതിനോടു പ്രതികരിച്ചില്ല.
What happened to Mumbai? How can people go to this low for views on social media?@MumbaiPolice @mieknathshinde is this kind of act allowed at public places? pic.twitter.com/uc7l5zGrU9
— Thummar Ankit 🇮🇳 (@mathrunner7) February 14, 2024