ബോളിവുഡ് താരം അനില്‍ കപൂറിന്റെയും സുനിത കപൂറിന്റെയും മകളാണ് സോനം കപൂര്‍. ലണ്ടനിലെ പഠനത്തിനു ശേഷം സഞ്ജയ് ലീല ബന്‍സാലിയുടെ ചിത്രത്തില്‍ സംവിധാന സഹായിയായി പ്രവര്‍ത്തിച്ചുകൊണ്ടായിരുന്നു സോനം സിനിമാരംഗത്തേക്ക് എത്തുന്നത്.
പിന്നീട് ബന്‍സാലിയുടെ തന്നെ സാവരിയ എന്ന ചിത്രത്തില്‍ നായികയായി അഭിനയത്തിലും അരങ്ങേറ്റം കുറിച്ചു.വസ്ത്രത്തില്‍ എപ്പോഴും പുത്തന്‍ ഫാഷന്‍ ട്രെന്‍ഡുകള്‍ പരീക്ഷിക്കാറുളള സോനം ഫാഷന്‍ പ്രേമികളുടെ പ്രിയങ്കരിയായ നടി കൂടിയാണ്.
സോനം ഇന്‍സ്റ്റഗാമില്‍ പങ്കുവച്ച പുതിയ ചിത്രങ്ങളാണിപ്പോള്‍ ശ്രദ്ധ നേടുന്നത്. നിരവധി ആളുകളാണ് താരത്തിന്റെ സ്റ്റൈലിഷ് ലുക്കിന് ലൈക്കും കമന്റുകളുമായെത്തുന്നത്.
ഏറെ നാളത്തെ പ്രണയത്തിനുശേഷം 2018 മേയിലാണ് ആനന്ദ് അഹൂജയെ വിവാഹം സോനം കഴിക്കുന്നത്. 2022 ല്‍ താരം ഒരു മകനു ജന്മം നല്കി. വായു എന്നാണ് മകന്റെ പേര്.