അമ്മയുടെ മകൻ; പേ​​സ​​റായ അശ്വിനെ സ്പി​​ന്ന​​റാ​​ക്കി​​യ​​ത് അ​​മ്മ

അ​​ശ്വി​​നോ​​ട് സ്പി​​ൻ ബൗ​​ൾ ചെ​​യ്യാ​​ൻ പ​​റ​​ഞ്ഞ​​ത് അ​​മ്മ ചി​​ത്ര​​യാണെന്നു വെ​​ളി​​പ്പെ​​ടു​​ത്തി താ​​ര​​ത്തി​​ന്‍റെ പി​​താ​​വ് ര​​വി​​ച​​ന്ദ്ര​​ൻ. ഈ ​​നീ​​ക്ക​​മാ​​ണ് അ​​ശ്വി​​ന്‍റെ ക​​രി​​യ​​റി​​ലെ ഏ​​റ്റ​​വും വ​​ലി​​യ ടേ​​ണിം​​ഗ് പോ​​യി​​ന്‍റായതെന്ന് അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

മീ​​ഡി​​യം പേ​​സ​​റാ​​യാ​​ണ് അ​​ശ്വി​​ൻ തു​​ട​​ങ്ങി​​യ​​ത്. ഇ​​തു​​മൂ​​ലം അ​​വ​​ന് ശ്വാ​​സം​​മു​​ട്ട​​ലും മു​​ട്ടി​​നു പ്ര​​ശ്ന​​ങ്ങ​​ളു​​മു​​ണ്ടാ​​യി. പേ​​സ​​റാ​​യു​​ള്ള ഓ​​ട്ടം വ​​ലി​​യ വെ​​ല്ലു​​വി​​ളി​​യാ​​യി​​രു​​ന്നു.

ഒ​​രി​​ക്ക​​ൽ അ​​മ്മ അ​​ശ്വി​​നോ​​ട് പ​​റ​​ഞ്ഞു “നീ ​​എ​​ന്തി​​നാ​​ണ് കൂ​​ടു​​ത​​ൽ ഓ​​ടു​​ന്ന​​ത്. കു​​റ​​ച്ച് ചു​​വ​​ടു മാ​​ത്രം വ​​ച്ച് സ​​പി​​ൻ ബൗ​​ൾ ചെ​​യ്യൂ”. ഇ​​തോ​​ടെ​​യാ​​ണ് അ​​ശ്വി​​ൻ പേ​​സ് വി​​ട്ട് സ്പി​​ന്നി​​ൽ ശ്ര​​ദ്ധി​​ക്കാ​​ൻ തു​​ട​​ങ്ങി​​യ​​ത്.

രാ​​ജ്കോ​​ട്ട് ടെ​​സ്റ്റി​​ന്‍റെ ര​​ണ്ടാം ദി​​വ​​സം ഇം​​ഗ്ല​​ണ്ട് ഓ​​പ്പ​​ണ​​ർ സാ​​ക് ക്രൗ​​ളി​​യു​​ടെ വി​​ക്ക​​റ്റ് വീ​​ഴ്ത്തി​​ക്കൊ​​ണ്ട് അ​​ശ്വി​​ൻ 500 വി​​ക്ക​​റ്റ് തി​​ക​​ച്ചത്. ഈ ​​നേ​​ട്ടം അ​​ച്ഛ​​നു സ​​മ​​ർ​​പ്പി​​ക്കു​​ന്നു​​വെ​​ന്നാ​​ണ് അ​​ശ്വി​​ൻ പ​​റ​​ഞ്ഞ​​ത്.

Related posts

Leave a Comment