സോഷ്യൽ മീഡിയയിൽ വളരേ സജീവമായ വ്യക്തിയാണ് പേളി മാണി. എന്നും തന്റേയും കുടുംബത്തിന്റേയും വിശേഷങ്ങൾ താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. താരത്തിന്റെ സോഷ്യൽ മീഡിയ പോസ്റ്റ് ഇരു കൈകളും നീട്ടിയാണ് ആരാധകർ സ്വീകരിക്കാറുള്ളത്. കഴിഞ്ഞ മാസമാണ് താരം രണ്ടാമതും ഒരു പെൺകുഞ്ഞിനു ജന്മം നൽകിയത്. കുഞ്ഞിന്റെ നൂല്കെട്ട് ചിത്രങ്ങൾ ഉൾപ്പെടെ പേളി ആരാധകരുമായി പങ്കുവച്ചിരുന്നു.
പേളി പങ്കുവച്ച ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുന്നത്. ചേച്ചിയായ നിലുബേബിയുടെ മടിയില്‍ കിടന്നുറങ്ങുന്ന നിതാരയുടേതാണ് പുത്തന്‍ ഫോട്ടോകള്‍. ‘സെയിഫ് ഇന്‍ ഹെര്‍ ചേച്ചീസ് ആം’ എന്നാണ് പേളി ഫോട്ടോക്ക് ക്യാപ്ഷനായി കുറിച്ചിരിക്കുന്നത്.
നിരവധി കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്. നീയൊന്ന് നടക്കാന്‍ തുടങ്ങിയിട്ട് വേണം നമുക്ക് രണ്ടുപേര്‍ക്കും വീട് ഒന്നു മറിച്ചിടാന്‍, ‘നിലാവും താരകവും’ അങ്ങനെ പോകുന്നു ആരാധകരുടെ കമന്റുകൾ.