യോജിച്ച കാലത്തെ വിവാഹാലോചനകള്‍ സര്‍വ സാധാരണമായ ഒരു കാര്യമാണല്ലൊ. നാട്ടുകാരും ബന്ധുക്കളും വിവാഹ ദല്ലാളുമാരുമൊക്കെ “നമ്മുടെ ഒരു പയ്യനുണ്ടെ’ അല്ലെങ്കില്‍ “നല്ല അടക്കോം ഒതുക്കോം ഉള്ള പെണ്ണാ’ എന്നൊക്കെയുള്ള ഡയലോഗുകള്‍ ഒരാളുടെ ജീവിതത്തിന്റെ അരങ്ങില്ക്കേറിയങ്ങ് കാച്ചും. സംഭവം ഉള്ളതാണോ അല്ലയോ എന്നൊക്കെ പില്ക്കാലത്ത് വിവാഹിതര്‍ക്ക് അനുഭവത്തിലൂടെ മനസിലാകും.
അതുപോകട്ടെ, കാര്യത്തിലേക്ക് വരാം. ചിലയാളുകള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം അവരെ ആരും കല്യാണത്തിന് നിര്‍ബന്ധിക്കാത്തത് ആയിരിക്കും. “ഇത്രേം കോടി ജനങ്ങള്‍ ഈ ഭൂമുഖത്തുണ്ടായിട്ടും ഒറ്റ ഒരുത്തന് പോലും നമ്മുടെ കാര്യം ഒന്ന് പരിഗണിക്കുന്നില്ലല്ലൊ ദൈവമേ’ എന്നോര്ത്തവര് ആശങ്കപ്പെടും.
എന്നാല്‍ വേറേ ചിലരുണ്ട്. അവര്‍ “ആവശ്യം സൃഷ്ടിയുടെ മാതാവ്’ എന്ന് വിശ്വസിക്കുന്നവരാണ്. ഇക്കൂട്ടര്‍ ഏതുവിധേനയും തങ്ങളുടെ കാര്യം അവതരിപ്പിക്കും. അത്തരത്തിലുള്ള ഒരു മിടുക്കന് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.
ദീപേന്ദ്ര റാത്തോഡ് എന്നാണ് ഇദ്ദേഹത്തിന്റെ പേര്. മധ്യപ്രദേശിലെ ദാമോയിലാണ് ആളുള്ളത്. അവിടെ ഒരു ഓട്ടോ റിക്ഷ ഓടിക്കുകയാണ് കക്ഷി. എന്നാല്‍ 29 വയസായിട്ടും കല്യാണമൊന്നും ശരിപ്പെട്ടില്ല.