മുംബൈ: ഇന്ത്യയിൽ സ്ത്രീകൾക്ക് അർഹമായ പരിഗണന ലഭിക്കുന്നില്ലെന്ന ഗുരുതര ആരോപണവുമായി വനിതാ ഹോക്കി ടീം പരിശീലക ജാനെകെ ഷോപ്മാൻ.
“സ്തീകളെ ബഹുമാനിക്കുകയും വിലമതിക്കുകയും ചെയ്യുന്ന നാട്ടിൽനിന്നാണ് ഞാൻ എത്തിയത്. ഇന്ത്യയിൽ കാര്യങ്ങൾ ദാരുണമാണ്. പുരുഷ ഹോക്കി ടീം അംഗങ്ങൾക്കുള്ള പരിഗണന വനിതാ ടീം അംഗങ്ങൾക്കില്ല,
പുരുഷ കോച്ചിന്റെ സ്വീകാര്യതയും പരിഗണനയും വനിതാ ടീം പരിശീലകയ്ക്കുമില്ല. ഒരു പരാതിയുമില്ലാതെയാണ് വനിതാ ടീം അംഗങ്ങൾ കഴിഞ്ഞുപോകുന്നത്. അവർക്കുവേണ്ടി ഇത്രയുമെങ്കിലും പറഞ്ഞില്ലെങ്കിൽ അത് മോശമാണ് ”- ജാനെകെ ഷോപ്മാൻ വ്യക്തമാക്കി.