തണുപ്പിന്റെ കാര്യത്തിൽ ചൈനയുടെ വിദൂര പടിഞ്ഞാറൻ മേഖലയായ സിൻജിയാങ്ങ് മേഖലയിൽ 64 വർഷം പഴക്കമുള്ള റിക്കാർഡ് തകർന്നു.
ഇവിടെ കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ താപനില മൈനസ് 52.3 ഡിഗ്രി സെൽഷ്യസ് ആണ്. 1960 ജനുവരി 21ന് രേഖപ്പെടുത്തിയ മൈനസ് 51.5 സെൽഷ്യസ് ആയിരുന്നു ഇതുവരെ ഇവിടെയുണ്ടായ കുറഞ്ഞതാപനില.
അതേസമയം, ചൈനയിൽ ഇതിനു മുൻപ് ഇതിലും താഴ്ന്ന തണുപ്പ് രേഖപ്പെടുത്തിയ ഒരു സ്ഥലമുണ്ട്. കഴിഞ്ഞ വർഷം ജനുവരി 22ന് വടക്കുകിഴക്കൻ പ്രവിശ്യയായ ഹീലോങ്ജിയാങ്ങിലെ ഒരു നഗരമായ മോഹെയിൽ മൈനസ് 53 സെൽഷ്യസ് തണുപ്പ് അനുഭവപ്പെട്ടിരുന്നു.
ഇതാണ് ചൈനയിൽ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ ദേശീയ താപനില. കൊടുംതണുപ്പിൽ മഞ്ഞുവീഴ്ചയും ഹിമപാതവും കാരണം സിൻജിയാങ്ങ് മേഖലയിൽ ട്രെയിൻ-വാഹനഗതാഗതം തടസപ്പെട്ടിരിക്കുകയാണ്.