സ്ത്രീകൾ മദ്യപിക്കുന്നത് ഇക്കാലത്ത് അത്ര അസാധാരണസംഭവമല്ല. എന്നാൽ പാർട്ടിക്കിടെ മദ്യലഹരിയിൽ യുവതികൾ അടിപിടി കൂടുന്നത് അത്ര സാധാരണമായിട്ടില്ല. അതുകൊണ്ടുതന്നെ ലക്നൗവിൽനിന്നു പുറത്തുവന്ന ഒരു വീഡിയോ ആളുകളെ അന്പരിപ്പിച്ചിരിക്കുകയാണ്.
പാർട്ടിക്കിടെ മദ്യപിച്ചു ലക്കുകെട്ട യുവതികൾ തമ്മിൽ വാക്കുതർക്കമുണ്ടാകുകയും അടിപിടി കൂടുന്നതുമാണു ദൃശ്യങ്ങളിലുള്ളത്. ലക്നൗവിലെ ഫീനിക്സ് പലാസിയോ മാളിലെ ഒരു ക്ലബിനു പുറത്തായിരുന്നു യുവതികളുടെ പരാക്രമം.
പാതിരാത്രിയിൽ തുടങ്ങിയ വഴക്ക് ഏറെനേരം നീണ്ടുനിന്നു. ഇവരുടെ ആൺസുഹൃത്തുക്കൾ പിടിച്ചുമാറ്റാൻ ശ്രമിച്ചെങ്കിലും അതൊന്നും യുവതികൾ ചെവിക്കൊണ്ടില്ല. ഉന്തിലും തള്ളിലും മറ്റുള്ളവരും അകപ്പെട്ടു.
വളരെനേരം സംഘർഷം തുടർന്നിട്ടും സുരക്ഷാ ഉദ്യോഗസ്ഥർ നടപടിയെടുക്കാതെ കാഴ്ചക്കാരായി നിൽക്കുന്നതും വീഡിയോയിൽ കാണാം. രണ്ടു മിനിറ്റിലധികം ദൈർഘ്യമുള്ള വീഡിയോയ്ക്ക് വൻ വിമർശനങ്ങളാണു സോഷ്യൽ മീഡിയയിൽ ഉയർന്നത്. രാത്രി വൈകി നടക്കുന്ന ഇത്തരം പാർട്ടികളിൽ ലഹരി ഉപയോഗം നടക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നു ചിലർ അഭിപ്രായപ്പെട്ടു.