ന്യൂഡൽഹി∙ സുപ്രീം കോടതി മുതിർന്ന അഭിഭാഷകൻ ഫാലി എസ്.നരിമാൻ(95) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് പുലർച്ചെ ഒന്നരയോടെയായിരുന്നു അന്ത്യം.1991ൽ രാജ്യം പത്മഭൂഷണും 2007ൽ പത്മവിഭൂഷണും നൽകി ആദരിച്ചു.
ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായിരുന്ന ബർമയിലെ റങ്കൂണിൽ 1929-ല്‍ ആയിരുന്നു ജനനം. 1950 നവംബറില്‍ ബോംബെ ഹൈക്കോടതിയില്‍ അഭിഭാഷകനായി എൻറോള്‍ ചെയ്താണ് നിയമരംഗത്തെ തുടക്കം.1971 മുതല്‍ സുപ്രീംകോടതി അഭിഭാഷകനാണ്. 1972- 75 കാലത്ത് അഡീഷണല്‍ സോളിസിറ്റര്‍ ജനറലായിരുന്നു. അടിയന്തരാവസ്ഥാ പ്രഖ്യാപനത്തില്‍ പ്രതിഷേധിച്ച് പിന്നീട് അദ്ദേഹം അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ സ്ഥാനം രാജി വെച്ചു.
ആത്മകഥയായ ‘ബിഫോർ മെമ്മറി ഫെയ്ഡ്സ്’, ‘ദി സ്റ്റേറ്റ് ഓഫ് നേഷൻ’, ‘ഗോഡ് സേവ് ദി ഓണറബിൾ സുപ്രീം കോർട്ട്’ തുടങ്ങിയ പുസ്തകങ്ങളുടെ രചയിതാവാണ്.
ബാപ്സിയാണ് ഭാര്യ. സുപ്രീം കോടതി മുൻ ജഡ്ജി റോഹിംഗ്ടൺ നരിമാൻ മകനാണ്. മകൾ അനഹീത സ്പീച്ച് തെറാപ്പിസ്റ്റാണ്.