പേരാവൂർ: കണ്ണൂർ സ്വദേശിയായ നഴ്സ് കുവൈറ്റിൽ വാഹനമിടിച്ച് മരിച്ചു. അൽസലാം ആശുപത്രിയിലെ നഴ്സായ ദീപ്തി (33)യാണ് മരിച്ചത്. താമസസ്ഥലത്തിന് സമീപത്ത് റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനമിടിക്കുകയായിരുന്നു.
തിങ്കളാഴ്ചയായിരുന്നു അപകടം. ഇരിട്ടി കച്ചേരിക്കടവ് ചക്കാനിക്കുന്നേൽ മാത്യു-ഷൈനി ദന്പതികളുടെ മകളും വെളിയത്ത് ജോമേഷിന്റെ ഭാര്യയുമാണ് മരിച്ച ദീപ്തി. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടന്നു വരികയാണ്. സഹോദരൻ: ദീക്ഷിത്.പേ