ആശുപത്രിയിലെ ഓപ്പറേഷൻ തിയറ്ററിനുള്ളിൽ ഒരു രോഗി തൻ്റെ രണ്ട് കൈകളും ഉപയോഗിച്ച് ഗുട്ക തയാറാക്കുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
വീഡിയോ പോസ്റ്റ് ചെയ്ത വ്യക്തി തന്റെ പോസ്റ്റിൽ കാൺപൂരിനെക്കുറിച്ച് പരാമർശം നടത്തിയിട്ടുണ്ട്, എന്നാൽ വീഡിയോ കാൺപൂരിൽ ചിത്രീകരിച്ചതാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. വീഡിയോ എപ്പോഴാണ് ചിത്രീകരിച്ചത്, ആരാണ് വീഡിയോ ചിത്രീകരിച്ചത്, വീഡിയോയുടെ കൃത്യമായ സ്ഥാനം എന്നിവ ഇതുവരെ അറിവായിട്ടില്ല.
എന്നിരുന്നാലും വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. കൂടാതെ നെറ്റിസൺമാരിൽ നിന്ന് വരുന്ന പ്രതികരണങ്ങൾ നിരവധി ചോദ്യങ്ങൾ ഉയർത്തിയിട്ടുണ്ട്. ആശുപത്രി അധികൃതർ എന്താണ് ചെയ്യുന്നതെന്നും രോഗിയെ ഇങ്ങനെ ചെയ്യാൻ എങ്ങനെ അനുവദിക്കുന്നുവെന്നും ചിലർ ചോദ്യം ചെയ്യുന്നു. അതേസമയം വീഡിയോയിൽ പതിഞ്ഞ പ്രവൃത്തിയെ മറ്റു ചിലർ പരിഹസിക്കുകയും ചെയ്തു.
Kanpur is not for beginners pic.twitter.com/HMDkUMkX5O
— Alpha🐯 (@AlphaTwt_) February 19, 2024
എന്നാൽ രോഗി യഥാർഥത്തിൽ ഗുട്ക തയാറാക്കുകയായിരുന്നോ അതോ അവന്റെ കൈകൾ ശൂന്യമായിരുന്നോ എന്ന് വ്യക്തമല്ല. എന്നാൽ കാമറയിൽ പതിഞ്ഞത് ഗുട്ക കഴിക്കുന്നതിന് മുമ്പ് ആളുകൾ ചെയ്യുന്ന സാധാരണ കാര്യമാണ്.
രോഗി ഈ പ്രവൃത്തി ചെയ്യുമ്പോൾ രണ്ട് നഴ്സുമാർ ഒരു ഓപ്പറേഷനു വേണ്ടി തയ്യാറെടുക്കുന്ന തിരക്കിലാണ് കാണുന്നത്. വീഡിയോയിൽ രോഗി അനസ്തേഷ്യയുടെ സ്വാധീനത്തിലാണെന്നും ഓക്സിജൻ മാസ്ക് ധരിച്ചിരിക്കുന്നതായും കാണുന്നു.
പൾസ് മെഷീനും അയാളുടെ വിരലിൽ ഘടിപ്പിച്ചിരിക്കുന്നതായി കാണുന്നുണ്ട്. അയാൾ ഇൻട്രാ വെനസ് ചികിത്സയിലാണെന്ന് തോന്നുന്നു. നഴ്സുമാരിൽ ഒരാൾ കുത്തിവയ്പ്പിന് തയ്യാറെടുക്കുന്നതും വീഡിയോയിൽ കാണാം.