അലാനിയ(തുർക്കി): തുർക്കി വിമൻസ് കപ്പ് ഫുട്ബോളിൽ ചരിത്രംകുറിച്ച് ഇന്ത്യൻ വനിതകൾ. മനീഷ കല്യാണിന്റെ ഇരട്ട ഗോൾ മികവിൽ ഇന്ത്യ 4-3ന് എസ്റ്റോണിയയെ തോല്പിച്ചു.
ആദ്യമായാണ് ഇന്ത്യൻ വനിതകൾ ഒരു യൂറോപ്യൻ രാജ്യത്തെ പരാജയപ്പെടുത്തുന്നത്. ഇതിനുമുന്പ് ഇന്ത്യയുടെ സീനിയർ വനിതകൾ യുവേഫ കോണ്ഫെഡറേഷനിൽനിന്നുള്ള ഒരു ടീമിനെ ഔദ്യോഗിക മത്സരത്തിൽ തോൽപ്പിച്ചിട്ടില്ല.
17, 81 മിനിറ്റുകളിലാണ് മനീഷ സ്കോർ ചെയ്തത്. ഇന്ദുമതി കതിരേശൻ (62’), പ്യാരി സാസ (79’) എന്നിവരാണ് ഇന്ത്യയുടെ മറ്റ് സ്കോറർമാർ. ആദ്യപകുതി പിരിയുന്പോൾ 1-1ന് സമനിലയായിരുന്നു. ലിസേറ്റേ താമിക് (32’), വ്ലാദ കുബാസോവ (88’), മേരി ലിസ് ലിലിമെ (90’) എന്നിവരാണ് എസ്റ്റോണിയയ്ക്കായി ഗോൾ നേടിയത്.
ഏഷ്യ, യവേഫ കോണ്ഫെഡറേഷനുകളിൽനിന്നുള്ള ഇന്ത്യ, ഹോങ്കോംഗ്, എസ്റ്റോണിയ, കൊസോവ ടീമുകളാണു തുർക്കിഷ് വിമൻസ് കപ്പിൽ പങ്കെടുക്കുന്നത്.