കോട്ടയം: ടി.പി. ചന്ദ്രശേഖരന് വധക്കേസിലെ ഗൂഡാലോചന അന്വേഷിച്ചാൽ പിണറായി വിജയന് അകത്താകുമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്.
ഉത്തര മലബാറില്‍ സിപിഎം നടത്തിയിട്ടുള്ള കൊലപാതക കേസുകള്‍ക്ക് പിന്നിലും പിണറായി വിജയനു പങ്കുണ്ടെന്നും സുധാകരന് ആരോപിച്ചു. കോട്ടയത്തെ സമരാഗ്നി സ്വീകരണ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മതേതര ഭാരതത്തിന്റെ മുഖം തകര്‍ക്കുന്ന ബിജെപിയുമായി പിണറായി വിജയന് സന്ധി ചെയ്തിരിക്കുകായണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് കുറ്റപ്പെടുത്തി.
പിണറായി സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരേയുള്ള താക്കീതായിരിക്കും ലോക്സഭ തെരഞ്ഞെടുപ്പു ഫലമെന്നും സതീശന് പറഞ്ഞു. സമരാഗ്നി സ്വീകരണത്തിനു മറുപടി പറയുകയായിരുന്നു വി.ഡി. സതീശന്.