ന്യൂഡൽഹി: കേന്ദ്ര സര്‍ക്കാരിനെതിരേ വെളിപ്പെടുത്തലുമായി സാമൂഹ്യ മാധ്യമ പ്ലാറ്റ്ഫോമായ എക്സ്. കർഷക സമരവുമായി ബന്ധപ്പെട്ട അക്കൗണ്ടുകളും പോസ്റ്റുകളും എക്സ് നീക്കം ചെയ്തു. കേന്ദ്രസർക്കാർ നിർദ്ദേശത്തെ തുടർന്നാണ് നടപടിയെന്ന് എക്സ് അറിയിച്ചു.
എലോണ്‍ മസ്കിന്റെ ഉടമസ്ഥതയിലുള്ള എക്സിന്റെ ഗ്ലോബല്‍ അഫയേര്‍സ് ടീം പങ്കിട്ട പോസ്റ്റിലാണ് സര്‍ക്കാരില്‍ നിന്ന് ഔദ്യോഗിക ഉത്തരവ് ലഭിച്ചതായി പറയുന്നത്. അക്കൗണ്ടുകള്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ടതായും പോസ്റ്റിൽ പറഞ്ഞു.
കർഷകപ്രതിഷേധം റിപ്പോർട്ട് ചെയ്യുന്ന പത്രപ്രവർത്തകരുടേയും കർഷക സംഘടന നേതാക്കളുടേയും അക്കൗണ്ടുകളാണ് നീക്കം ചെയ്തതെന്ന് എക്സ് വ്യക്തമാക്കി. അക്കൗണ്ടുകൾക്കെതിരേ നടപടി സ്വീകരിച്ചില്ലെങ്കിൽ തടവും പിഴയും ഉൾപ്പെടെയുള്ള ശിക്ഷ ലഭിക്കുമെന്ന് കേന്ദ്രം ഭീഷണിപ്പെടുത്തി. എന്നാല്‍, നിയമനടപടി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അഭിപ്രായ സ്വാതന്ത്ര്യത്തെ ബാധിക്കുന്നതാണെന്നും, സർക്കാർ നടപടിയോട് വിയോജിക്കുന്നതായും എക്സിന്റെ വിശദീകരണത്തിൽ പറയുന്നു.
കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരം ഇന്ത്യയില്‍ മാത്രം ചില അക്കൗണ്ടുകളും പോസ്റ്റുകളും പിന്‍വലിക്കുകയായിരുന്നു. ഇത്തരത്തില്‍ അക്കൗണ്ടുകള്‍ റദ്ദാക്കുന്നത് സുതാര്യതയെ ബാധിക്കുമെന്നും എക്സ് വ്യക്തമാക്കി.
The Indian government has issued executive orders requiring X to act on specific accounts and posts, subject to potential penalties including significant fines and imprisonment.
— Global Government Affairs (@GlobalAffairs) February 21, 2024
In compliance with the orders, we will withhold these accounts and posts in India alone; however,…