ന്യൂഡൽഹി: ഓൺലൈൻ പേയ്മെന്റ് ആപ്പായ ഗൂഗിൾ പേ ചില രാജ്യങ്ങളിൽ സേവനം അവസാനിപ്പിക്കുന്നു. അമേരിക്കയടക്കം രാജ്യങ്ങളിൽ ഗൂഗിൾ പേയുടെ സേവനം അവസാനിപ്പിക്കാനാണ് ഗൂഗിളിന്റെ തീരുമാനം.
അമേരിക്കയിൽ ഗൂഗിൾ വാലറ്റിനാണ് കൂടുതൽ ഉപയോക്താക്കളുള്ളത്. ഇതാണ് ഗൂഗിൾ പേ സേവനം അവസാനിപ്പിക്കാൻ കാരണം. ഗൂഗിൾ വാലറ്റ് എന്ന പുതിയ ആപ്പിലേക്ക് മാറാനാണ് ഉപയോക്താക്കൾക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്.
ജൂൺ നാല് വരെയെ അമേരിക്കയിലെ ഗൂഗിൾ പേ സേവനം ലഭ്യമാകുകയുള്ളൂ. അതേസമയം ഇന്ത്യയിലും സിംഗപ്പൂരിലും ഗൂഗിൾ പേ നിലവിലെ രീതിയിൽതന്നെ സേവനം തുടരും.