പാക്കിസ്ഥാന് ആകെ ഭയന്നിരിക്കുകയാണ്. ഇന്ത്യ അതിര്‍ത്തി കടന്ന് ആക്രമണം നടത്തിയത് മാത്രമല്ല അവരുടെ ഭയത്തിന് കാരണം. സൈനികശക്തിയില്‍ ഇന്ത്യയ്ക്കും വളരെ പിന്നിലാണ് പാക്കിസ്ഥാന്റെ അവസ്ഥ. പാക് രാഷ്ട്രീയത്തില്‍ സൈന്യം ശക്തമായി ഇടപെടുന്നുണ്ടെങ്കിലും ആയുധബലത്തില്‍ വളരെ പിന്നിലാണ് അവര്‍. ആകെയുള്ളത് ആണാവായുധം കൈയ്യിലുണ്ടെന്ന ധൈര്യം മാത്രം. പാക് സൈന്യത്തിനായി ആയുധം വാങ്ങുന്നതിലേറെയും ചൈനയില്‍ നിന്നാണ്. അടുത്തിടെ തുടര്‍ച്ചയായി വ്യോമസേനയുടെ എഫ് 7 യുദ്ധവിമാനങ്ങള്‍ തകര്‍ന്നുവീണിരുന്നു. ഒരു വര്‍ഷത്തിനിടെ ഇതു നാലാം തവണയാണ് എഫ്–7 വിമാനം തകര്‍ന്നു വീണു പൈലറ്റ് മരിക്കുന്നത്. ചൈനീസ് നിര്‍മിത യുദ്ധവിമാനങ്ങള്‍ തുടര്‍ച്ചയായി തകര്‍ന്നു വീഴുന്നത് സംബന്ധിച്ച് അന്വേഷണം നടത്താന്‍ പാക്ക് വ്യോമസേന ഉത്തരവിടുകയും ചെയ്തിരുന്നു.
പാക് സൈന്യം നടത്തിയ രഹസ്യ കണക്കനുസരിച്ച് കൈയ്യിലുള്ള യുദ്ധവിമാനങ്ങളില്‍ 30 ശതമാനവും ഉപയോഗശൂന്യമാണ്. 2002 ലാണ് പാക്കിസ്ഥാന്‍ എഫ്–7 പിജി യുദ്ധവിമാനങ്ങള്‍ ഉപയോഗിക്കാന്‍ തുടങ്ങിയത്. എഫ്–6 ഉപേക്ഷിച്ചാണ് എഫ്–7 രംഗത്തിറക്കിയത്. കഴിഞ്ഞ 13 വര്‍ഷത്തിനിടെ ചൈനീസ് നിര്‍മിത, ഏഴോ എട്ടോ എഫ്–7പിഎസ്, എഫ്ടി–7പിജി യുദ്ധ വിമാനങ്ങള്‍ തകര്‍ന്നു വീണു പാക്കിസ്ഥാനു നഷ്ടമായിട്ടുണ്ട്. നിലവില്‍ അമ്പതോളം ചൈനീസ് നിര്‍മിത യുദ്ധവിമാനങ്ങളാണ് പാക്കിസ്ഥാന്‍ ഉപയോഗിക്കുന്നത്. സാമ്പത്തികപരമായി പിന്നോക്കം നില്‍ക്കുന്ന രാജ്യങ്ങളാണ് ചൈനയില്‍ നിന്ന് ഈ വിമാനങ്ങള്‍ വാങ്ങിയിരിക്കുന്നത്.
അതിര്‍ത്തി കടന്ന് ഇന്ത്യന്‍ സൈന്യം ആക്രമണം നടത്തിയിട്ടും സൈനികമായി തിരിച്ചടിക്കാന്‍ പാക്കിസ്ഥാന്‍ മടിക്കുന്നതിനു പിന്നിലെ കാരണവും ഇതുതന്നെ. ദുര്‍ബലമായ സൈന്യത്തെ വച്ച് ഇന്ത്യയുമായി യുദ്ധത്തിലേര്‍പ്പെട്ടാല്‍ പിടിച്ചുനില്‍ക്കാനാകില്ലെന്ന് പാക് നേതൃത്വത്തിനു വ്യക്തമായറിയാം. മാത്രമല്ല, യുദ്ധമുണ്ടായാല്‍ ചൈന ഒഴികെയുള്ള (ആയുധപരമായി സഹായിക്കാന്‍ സാധ്യത കുറവ്) രാജ്യങ്ങളുടെ പിന്തുണയും ഉണ്ടാകില്ല. ബംഗ്ലാദേശും, അഫ്ഗാനിസ്ഥാനും ഇറാനുമൊക്കെ ഇന്ത്യയുമായി അടുപ്പം പുലര്‍ത്തുന്ന രാജ്യങ്ങളാണ്. രാജ്യാന്തരതലത്തില്‍ തന്നെ ഒറ്റപ്പെടാനേ പാക്കിസ്ഥാന് യുദ്ധം കൊണ്ട് സാധിക്കൂകയുള്ളു.