ആറ്റുകാൽ പൊങ്കാല ഇന്ന്; നാടും നഗരവും ആഘോഷത്തിൽ; പത്തരയ്ക്ക് പണ്ടാര അടുപ്പിൽ തീപകരും

തി​രു​വ​ന​ന്ത​പു​രം : ഭ​ക്തി​നി​ര്‍​ഭ​ര​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ല്‍ പൊ​ങ്കാ​ല​ക്കൊ​രു​ങ്ങി ത​ല​സ്ഥാ​ന ന​ഗ​ര​വും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളും. പ​ത്ത​ര​ക്ക് പ​ണ്ടാ​ര അ​ടു​പ്പി​ൽ തീ ​പ​ക​രു​ന്ന​തോ​ടെ​യാ​ണ് പൊ​ങ്കാ​ല ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ക്കു​ക.

ര​ണ്ട​ര​യ്ക്കാ​ണ് നി​വേ​ദ്യം. ന​ഗ​ര​ത്തി​ലു​ട​നീ​ളം വി​പു​ല​മാ​യ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളും സൗ​ക​ര്യ​ങ്ങ​ളു​മാ​ണ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. ക്ഷേ​ത്ര​ത്തി​ന്‍റെ സ​മീ​പ​ത്ത് വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യു​ന്ന​ത് നി​രോ​ധി​ച്ചി​ട്ടു​ണ്ട്. റെ​യി​ൽ​വേ​യും കെ​എ​സ്ആ​ർ​ടി​സി​യും പൊ​ങ്കാ​ല​യോ​ട് അ​നു​ബ​ന്ധി​ച്ച് പ്ര​ത്യേ​കം സ​ർ​വീ​സ് ന​ട​ത്തും.

ഹെ​വി വാ​ഹ​ന​ങ്ങ​ൾ, ക​ണ്ടെ​യ്ന​റു​ക​ൾ, ച​ര​ക്കു വാ​ഹ​ന​ങ്ങ​ൾ മു​ത​ലാ​യ​വ ന​ഗ​ര​ത്തി​ൽ പ്ര​വേ​ശി​ക്കു​ന്ന​തും റോ​ഡു​ക​ളി​ൽ പാ​ർ​ക്കു ചെ​യ്യു​ന്ന​തും നി​രോ​ധി​ച്ചു.

ട്രാ​ൻ‍​സ്ഫോ​ർ‍‍‍‍​മ​റു​ക​ൾ, അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​ങ്ങ​ൾ, പോ​സ്റ്റു​ക​ളി​ലെ ഫ്യൂ​സ് യൂ​ണി​റ്റു​ക​ൾ എ​ന്നി​വ​യി​ൽ നി​ന്നു സു​ര​ക്ഷി​ത അ​ക​ലം പാ​ലി​ച്ചു മാ​ത്ര​മേ പൊ​ങ്കാ​ല​യി​ടാ​വൂ എ​ന്നു വൈ​ദ്യു​തി ബോ​ർ​ഡ് അ​റി​യി​ച്ചു.

ആ​റ്റു​കാ​ല്‍ പൊ​ങ്കാ​ല​യോ​ട​നു​ബ​ന്ധി​ച്ച് ആ​രോ​ഗ്യ വ​കു​പ്പ് വി​പു​ല​മാ​യ ആ​രോ​ഗ്യ സേ​വ​ന​ങ്ങ​ള്‍ സ​ജ്ജ​മാ​ക്കി​യ​താ​യി ആ​രോ​ഗ്യ വ​കു​പ്പ് മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് അ​റി​യി​ച്ചു. ന​ഗ​ര പ​രി​ധി​യി​ലു​ള്ള 16 അ​ര്‍​ബ​ന്‍ ഹെ​ല്‍​ത്ത് സെ​ന്‍റ​റു​ക​ള്‍ പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ​ക​ള്‍ ന​ല്‍​കു​ന്ന ഫീ​ല്‍​ഡ് ഹോ​സ്പി​റ്റ​ലു​ക​ളാ​യി പ്ര​വ​ര്‍​ത്തി​ക്കും. ചു​റ്റു​പാ​ടു​ള്ള 6 സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ള്‍, 10 സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ള്‍ എ​ന്നി​വ തീ​വ്ര​മ​ല്ലാ​ത്ത സാ​ഹ​ച​ര്യ​ങ്ങ​ള്‍ കൈ​കാ​ര്യം ചെ​യ്യു​ന്ന ക​ണ്ടി​ജ​ന്‍റ് സെ​ന്‍റ​റു​ക​ളാ​യി പ്ര​വ​ര്‍​ത്തി​ക്കും. ഏ​ത് അ​ടി​യ​ന്തി​ര സാ​ഹ​ച​ര്യ​വും നേ​രി​ടു​ന്ന സെ​ന്‍റ​റാ​യി തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് പ്ര​വ​ര്‍​ത്തി​ക്കും.

Related posts

Leave a Comment