ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പ് വഴി ഭക്ഷണം തെറ്റായ ലൊക്കേഷനിലേക്ക് ഓർഡർ ചെയ്തിട്ടുണ്ടോ? എന്നിട്ട് എന്തുകൊണ്ടാണ് ഭക്ഷണം ഇതുവരെ നിങ്ങളുടെ വീട്ടുവാതിൽക്കൽ എത്തിയില്ല എന്ന് ചിന്തിച്ചിരുന്നിട്ടുണ്ടോ?
അടുത്തിടെ, റിതിക എന്ന യുവതി സൊമാറ്റോയിൽ ഭക്ഷണം ഓർഡർ ചെയ്യുകയും ഡെലിവറിക്ക് തെറ്റായ സ്ഥലം തിരഞ്ഞെടുക്കുകയും പ്രശ്നം പരിഹരിക്കാൻ ചാറ്റ് അധിഷ്ഠിത ഹെൽപ്പ് ലൈനെ സമീപിക്കുകയും ചെയ്തു. എന്നാൽ ഇതിന് ലഭിച്ച മറുപടികൾ വളരെ വിചിത്രവും അസാധാരണവുമായിരുന്നു.
തെറ്റായ വിലാസത്തിലാണ് താൻ ഓർഡർ നൽകിയതെന്നും സാധ്യമെങ്കിൽ സഹായിക്കണമെന്നുമാണ് യുവതി അയച്ച സന്ദേശം. അല്പ സമയത്തിനുള്ളിൽ തന്നെ സന്ദേശത്തിനോട് പ്രതികരിച്ച് ഓർഡറിൻ്റെ വിശദാംശങ്ങൾ പങ്കിടാൻ യുവതിയോട് സൊമാറ്റോ ആവശ്യപ്പെട്ടു.
ഒരു ഫിഷ് ഫ്രൈ എന്ന് റിതിക പറഞ്ഞപ്പോൾ ‘പാനി മേം ഗയി (വെള്ളത്തിൽ പോയി)’ എന്ന് സൊമാറ്റോ മറുപടി പറഞ്ഞു, തുടർന്ന് റിതിക “ചപ്പക്ക്” എന്ന് പറഞ്ഞു. തുടർന്ന് ഉപഭോക്താവും ഡെലിവറി പ്ലാറ്റ്ഫോമും തമ്മിലുള്ള ഈ രസകരമായ ചാറ്റിന്റെ ഫോട്ടോ ഓൺലൈനിൽ പ്രത്യക്ഷപ്പെടുകയും വൈറലാവുകയും ചെയ്തു.
3,32,000-ലധികം വ്യൂസും ഏകദേശം 8,000 ലൈക്കുകളും ഈ പോസ്റ്റിന് ലഭിച്ചു. ലഘുവായ ഈ സംഭാഷണം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ പെട്ടെന്ന് വൈറലായി. സൊമാറ്റോയുടെ നർമബോധത്തെ അഭിനന്ദിച്ച് നിരവധിപേരാണ് കമന്റിട്ടത്.