കോഴിക്കോട്: സംസ്ഥാനത്തെ ആദ്യത്തെ വെന്‍ഡിംഗ് മാര്‍ക്കറ്റ് കം ഫുഡ് സ്ട്രീറ്റ് കോഴിക്കോട് ബീച്ചിൽ. രുചിപ്രേമികള്‍ക്ക് ഇനി മുതല്‍ കോഴിക്കോടിന്റെ രുചികരമായ ഭക്ഷണം ഒരിടത്ത് ഒന്നിച്ചിരുന്ന് ആരോഗ്യകരമായ അന്തരീക്ഷത്തില്‍ ആസ്വദിച്ചു കഴിക്കാം.
സംസ്ഥാനത്തെ ആദ്യത്തെ വെന്‍ഡിംഗ് മാര്‍ക്കറ്റ് കം ഫുഡ് സ്ട്രീറ്റൊരുക്കി രാജ്യാന്തര ടൂറിസ്റ്റ് കേന്ദ്രമായി മാറാനുള്ള ഒരുക്കത്തിലാണ് കോഴിക്കോട്. നിലവില്‍ ബീച്ചിലെ 90 കച്ചവടക്കാരെ ഇതിന്റെ ഭാഗമാക്കിയിട്ടുണ്ട്. ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്സ് അഥോറിറ്റി ഓഫ് ഇന്ത്യയുടെ നിബന്ധനകള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും അനുസരിച്ചായിരിക്കും ഇവിടെ ഭക്ഷണം ലഭിക്കുക.
കോഴിക്കോട് കോര്പറേഷന് ഓഫീസിന്റെ എതിര്‍വശം മുതല്‍ ഫ്രീഡം സ്ക്വയര്‍ വരെയാണ് ബീച്ചിന്റെ സ്ട്രീറ്റ് ഫൂഡ് ഹബ്ബ് ഒരുക്കുക. ഒരു വരിയില്‍ തട്ടുകടകള്‍ ഒരുക്കും.
4.06 കോടി രൂപയാണ് പദ്ധതിയുടെ ഡിപിആര്‍ വകയിരുത്തിയത്.ഫുഡ് സ്ട്രീറ്റിന്റെ ശിലാസ്ഥാപനവും പ്രവൃത്തി ഉദ്ഘാടനവും മന്ത്രി എം.ബി. രാജേഷ് നിര്‍വഹിച്ചു.