ഇന്ന് ആർക്കും സിനിമ ചെയ്യാമെന്നുള്ള ധൈര്യം മലയാളിക്ക് നൽകിയതിൽ പ്രമുഖ സ്ഥാനത്തുള്ള വ്യക്തിയെന്ന് ഞാൻ കരുതുന്നത് സന്തോഷ് പണ്ഡിറ്റിനെയാണ്. സോഷ്യൽ മീഡിയ ഒന്നും അത്ര സജീവമല്ലാത്ത ഒരു കാലത്ത് വേറിട്ടൊരു സിനിമ ചെയ്ത് ഹിറ്റാക്കിയ ആളാണ് അദ്ദേഹം.
ഇന്ന് ഫോണിൽ വരെ ആളുകൾ സിനിമ എടുക്കുന്നതിലേക്ക് എത്തിയതിയതിന്റെ കാരണം ഇതാണ്. പുതുമയുള്ള സബ്ജക്ട് ആണെങ്കിൽ പ്രേക്ഷകർ കാണും. എന്റെ അഭിപ്രായത്തിൽ മലയാള സിനിമ എത്തിപ്പെടാൻ സാധ്യത ഇല്ലാതിരുന്ന പല സാധാരണക്കാരുടെ കൈകളിലേക്കും എത്തിയിട്ടുണ്ട്.
അതിൽ ഞാൻ ബഹുമാനിക്കുന്ന ഒരാളാണ് സന്തോഷ് പണ്ഡിറ്റ്. അഞ്ചുലക്ഷം രൂപയ്ക്ക് സിനിമ എടുക്കാമെന്ന് അദ്ദേഹം കാണിച്ചുകൊടുത്തു. അദ്ദേഹം ചെയ്യുന്ന സിനിമകളുടെ ക്വാളിറ്റി ഒന്നും ഞാൻ പറയുന്നില്ല. പക്ഷെ പുള്ളി എല്ലാവർക്കും ഒരു മാതൃക ആയി.
-അജു വർഗീസ്