തിരുവനന്തപുരം: പുറത്തുപോയി ഹോട്ടലുകൾ തപ്പിപിടിച്ച് സമയം കളയാതെ സ്റ്റീൽ പാത്രങ്ങളിൽ ഉച്ചയൂണ് മുന്നിലെത്തിയാൽ എങ്ങനെയുണ്ടാവും… കുടുംബശ്രീ പ്രവർത്തകരാണ് ഉച്ചയൂണ് ചൂടോടെ എത്തിക്കാൻ രംഗത്ത് വരുന്നത്. ‘ലഞ്ച് ബെൽ’ എന്ന് പേരിട്ടിരിക്കുന്ന പദ്ധതി ആദ്യം നടപ്പിലാക്കുക തലസ്ഥാനത്താണ്.
പദ്ധതി താമസിയാതെ മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കും. കുടുംബശ്രീ ഓൺലൈൻ ആപ്പായ ‘പോക്കറ്റ് മാർട്ട്’ വഴിയാണ് ഓർഡറുകൾ സ്വീകരിക്കുക.തുടക്കത്തിൽ ഉച്ചയൂണ് മാത്രമാണ് നൽകുന്നത്. മുട്ട, മീൻ എന്നിവ ചേർന്ന ഉച്ചയൂണിനു 99 രൂപയും പച്ചക്കറി ഉൾപ്പെടുന്ന ഊണിന് 60 രൂപയുമാണ് വില.
ഉപഭോക്താവിന്റെ ആവശ്യം അനുസരിച്ച് റെഗുലർ ലഞ്ച്, ഹാപ്പി ലഞ്ച് എന്നിങ്ങനെ രണ്ട് അളവിലായിരിക്കും ഉച്ചഭക്ഷണം ലഭ്യമാക്കുന്നത്. ഒരു മാസം വരെ മുൻകൂട്ടി പണമടച്ച് ബുക്ക് ചെയ്യാം.
കുടുംബശ്രീ അംഗങ്ങൾതന്നെയാണ് ഭക്ഷണം വിതരണം ചെയ്യുക. സ്റ്റീൽ പാത്രങ്ങളിൽ എത്തിച്ചശേഷം പാത്രങ്ങൾ പിന്നീട് മടക്കി വാങ്ങും. കേന്ദ്രീകൃത അടുക്കളയിൽ പാചകം ചെയ്ത ഭക്ഷണമായിരിക്കും നൽകുക. ഏറ്റവും കുറഞ്ഞത് ആയിരം ഉച്ച ഭക്ഷണം തയാറാക്കി വിതരണം ചെയ്യാൻ സൗകര്യമുള്ള മികച്ച യൂണിറ്റിനെ കണ്ടെത്തി ദൗത്യം ഏൽപ്പിക്കും.
ടു വീലർ സ്വന്തയമായുള്ള ലൈസൻസുള്ള കുടുംബശ്രീ അംഗങ്ങൾ, കുടുബാംഗങ്ങളെ തെരഞ്ഞെടുത്ത് പരിശീലനം നൽകും. ആവശ്യക്കാരുടെ താത്പര്യം അറിഞ്ഞ് ഭാവിയിൽ കേരള ഊണിനു പുറമെ നോർത്ത് ഇന്ത്യൻ ഉച്ച ഭക്ഷണം, ജീവിതശൈലീ രോഗത്തിനു മുൻകരുതലായി ഡയറ്ററി ലഞ്ച്, നാരുകൾ കൂടുതൽ അടങ്ങിയ ഉച്ച ഭക്ഷണം, സാലഡ് എന്നിവയും ലഭ്യമാക്കും. പരിഗണനയിൽ