തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരൻ കൊലക്കേസിൽ നിയമപോരാട്ടം തുടരുമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. ഹൈക്കോടതി വിധി ആശ്വാസം പകരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കൊലപാതകത്തിന് ഗൂഢാലോചന നടത്തിയ മുഴുവൻ പേരെയും പിടികുടും വരെ പോരാട്ടം തുടരും.
കൊലയിൽ സിപിഎമ്മിന് പങ്കില്ലെന്ന വാദം പൊളിഞ്ഞു. കൊലയ്ക്ക് അനുമതി കൊടുത്ത നേതാക്കൾ ഇപ്പോഴും സിപിഎമ്മിൽ ഉണ്ടെന്നും അദ്ദേഹം ആരോപിച്ചു.
മുഖ്യമന്ത്രി രക്തദാഹിയാണെന്നും സുധാകരൻ പറഞ്ഞു. സമരാഗ്നിയുടെ ഭാഗമായി നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.