അ​പ​സ്മാ​രം വ​ന്ന് അ​വ​ശ​നി​ല​യി​ൽ ആ​ദി​വാ​സി യു​വ​തി; റോ​ഡ് സൗ​ക​ര്യ​മി​ല്ല, ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത് 700 മീ​റ്റ​ർ സ്ട്ര​ക്ച്ച​റി​ൽ ചു​മ​ന്ന്

പാ​ല​ക്കാ​ട്: അ​സു​ഖ​ബാ​ധി​ത​യാ​യ ആ​ദി​വാ​സി യു​വ​തി​യെ റോ​ഡ് സൗ​ക​ര്യ​മി​ല്ലൈ​ത്ത​തി​നാ​ൽ സ്ട്ര​ക്ച്ച​റി​ൽ ചു​മ​ക്കേ​ണ്ടി വ​ന്ന​ത് 700 മീ​റ്റ​ർ. വീ​ടി​ന​ടു​ത്ത് ആം​ബു​ല​ൻ​സ് എ​ത്താ​ത്ത​തി​നെ തു​ട​ർ​ന്ന് ഷോ​ള​യൂ​ർ വാ​ഴ​ക്ക​ര​പ്പ​ള്ള​ത്തെ ര​ങ്കി(48)​യെ​യാ​ണ് ചു​മ​ക്കേ​ണ്ടി വ​ന്ന​ത്. ബു​ധ​നാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം.

യു​വ​തി അ​പ​സ്മാ​ര ല​ക്ഷ​ണ​ത്തോ​ടെ അ​വ​ശ​നി​ല​യി​ലാ​യ​താ​യി കോ​ട്ട​ത്ത​റ ട്രൈ​ബ​ൽ സ്പെ​ഷാ​ലി​റ്റി ആ​ശു​പ​ത്രി​യി​ലേ​ക്ക് വി​വ​ര​മെ​ത്തു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ ആം​ബു​ല​ൻ​സ് യു​വ​തി​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ന്ന​തി​നാ​യി പോ​യെ​ങ്കി​ലും വീ​ടി​ന​ടു​ത്തേ​ക്ക് എ​ത്താ​നു​ള്ള റോ​ഡ് സൗ​ക​ര്യ​മി​ല്ലാ​യി​രു​ന്നു.

തു​ട​ർ​ന്ന് ആം​ബു​ല​ൻ​സി​ൽ നി​ന്നും സ്ട്ര​ക്ച​ർ കൊ​ണ്ടു​പോ​യി ഡ്രൈ​വ​ർ ര​ജി​ത്ത്മോ​ൻ, നേ​ഴ്സ് എ​ബി എ​ബ്ര​ഹാം തോ​സ് എ​ന്നി​വ​രു​ടെ സ​ഹാ​യ​ത്തോ​ടെ പി​ന്നീ​ട് യു​വ​തി​യെ ആം​ബു​ല​ൻ​സി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച യു​വ​തി നി​ല​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

 

Related posts

Leave a Comment