ഇന്ത്യൻ ആശുപത്രിയിൽ നിന്നുള്ള ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ച ചെയ്യപ്പെടുന്നത്. ആഫ്രിക്കൻ പൗരനായ രോഗി നഴ്സിനോട് മോശമായി പെരുമാറുന്നതാണ് വീഡിയോ. നഴ്സ് തന്റെ ഡ്യൂട്ടി നിർവഹിക്കുന്നതിനിടയിൽ ആഫ്രിക്കക്കാരനായ രോഗി വീഡിയോ റെക്കോർഡ് ചെയ്യുകയാണ്. കൂടാതെ ഇയാൾ അസഭ്യമായി സംസാരിക്കുന്നുമുണ്ട്.
വൈറൽ വീഡിയോയിൽ, രോഗി നഴ്സിനോട് സംസാരിക്കുന്നത് കേൾക്കാം, ‘നിങ്ങൾക്ക് ആഫ്രിക്ക ഇഷ്ടപ്പെടണം, ആഫ്രിക്ക നല്ലതാണ്’. ഇല്ല, എനിക്ക് ആഫ്രിക്ക ഇഷ്ടമല്ല എന്ന് നഴ്സ് പെട്ടെന്ന് പ്രതികരിക്കുന്നു. തുടർന്ന് രോഗിയും നഴ്സും തമ്മിലുള്ള സൗഹദ്യ സംഭാഷണം പെട്ടെന്നാണ് മറ്റൊരു തലത്തിലേക്ക് മാറിയത്. കുറച്ച് സമയത്തിന് ശേഷം അവൻ തൻ്റെ വസ്ത്രങ്ങൾ അഴിച്ചാൽ അവൾ ആഫ്രിക്കക്കാരെ സ്നേഹിക്കുമെന്ന് പറയുന്നത് കേൾക്കാം.
ഇന്ത്യ, നല്ലതല്ല എന്നും അയാൾ പറയുന്നുണ്ട്. “ഇന്ത്യ നല്ലതല്ലെന്ന് നിങ്ങൾ പറയുന്നു, എന്നാൽ ചികിത്സയ്ക്കായി നിങ്ങൾ ഇന്ത്യയിലേക്ക് വന്നു” എന്ന് പറഞ്ഞ് നഴ്സ് അയാളുടെ പ്രസ്താവനയോട് ഉടൻ പ്രതികരിച്ചു. “ചികിത്സയ്ക്ക് ഇന്ത്യ നല്ലതാണ്, പക്ഷേ കിടക്കാൻ ഇന്ത്യ നല്ലതല്ല” എന്ന തൻ്റെ അശ്ലീല സംസാരം അയാൾ തുടരുകയും ചെയ്തു.
ആഫ്രിക്ക എത്ര ശക്തമാണെന്ന് താൻ അവളെ കാണിച്ചുതരാമെന്ന് പ്രസ്താവിച്ചുകൊണ്ട് രാത്രി ഉറങ്ങാൻ അവളോട് ആവശ്യപ്പെടുകയും ചെയ്തു. തുടർച്ചയായി ശല്യപ്പെടുത്തുമ്പോഴും നഴ്സ് ശാന്തത പാലിച്ചു. അയാളുടെ മോശമായ സംസാരരീതികളെ അവഗണിച്ച് അവളുടെ ചുമതലകൾ നിർവഹിക്കുകയാണ് ചെയ്തത്.
ആഫ്രിക്കൻ പൗരൻ്റെ അശ്ലീലമായ അഭിപ്രായങ്ങളിൽ വീഴാത്തതിന് പ്രശംസ നേടിയ നഴ്സിന്റെ വീഡിയോ ഇൻ്റർനെറ്റിൽ വൈറലായിട്ടുണ്ട്. മറുവശത്ത്, ആളുകൾ രോഗിയുടെ പെരുമാറ്റത്തെ അപലപിക്കുകയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നു. അതേസമയം, ഏത് ആശുപത്രിയിൽ നിന്നാണ് വീഡിയോ പകർത്തിയതെന്നോ ഇയാൾക്കെതിരെ എന്ത് നടപടി സ്വീകരിച്ചുവെന്നോ റിപ്പോർട്ടുകളില്ല.