തമിഴ് പ്രണയജോഡികളായിരുന്ന വരലക്ഷ്മിയും വിശാലും വേര്‍പിരിയുന്നു. വരലക്ഷ്മി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ പുറത്തറിയിച്ചിരിക്കുന്നത്. ആദ്യമായിട്ടായിരിക്കും ഒരു നടി തന്റെ പ്രണയത്തകര്‍ച്ചയെക്കുറിച്ച് ഇത്ര പരസ്യമായി ഒരു ട്വീറ്റിടുന്നത്.
നടന് വിശാലും നടന് ശരത്കുമാറിന്റെ മകളും നടിയുമായ വരലക്ഷ്മിയും തമ്മിലുള്ള പ്രണയം പരസ്യമായ രഹസ്യം തന്നെയായിരുന്നു. ഒരുമിച്ചു ള്ള ഫോട്ടോകളിലൂടെയും അഭിമുഖങ്ങളിലൂടെ യുമെല്ലാം വരലക്ഷ്മിയും വിശാലും തങ്ങളുടെ വിവാഹത്തെ കുറിച്ച് ഇടയ്ക്കിടെ പറയാറുണ്ടായി രുന്നു. എന്നാല്‍ വിവാഹം വരെ എത്തിയ പ്രണയം തകര്‍ന്നു എന്നതാണ് പുതിയ വാര്‍ത്ത.
വേര്‍പിരിയല്‍ മറ്റൊരു തലത്തില്‍ എത്തിയിരിക്കുന്നു എന്ന് പറഞ്ഞുകൊണ്ടാണ് വരലക്ഷ്മിയുടെ ട്വീറ്റ് തുടങ്ങുന്നത്. ഏഴു വര്‍ഷം നീണ്ടുനിന്ന പ്രണയബന്ധം വേര്‍പിരിയുന്നതായി അയാള്‍ മാനേജര്‍ മുഖേന എന്നെ അറിയിച്ചിരിക്കുന്നു. ഈ ലോകം എങ്ങോട്ടാണ് സഞ്ചരിക്കുന്നത്. എവിടെ യാണ് സ്നേഹം- വരലക്ഷ്മി ട്വീറ്റ് ചെയ്യുന്നു.
വിശാലും വരലക്ഷ്മിയും പിരിഞ്ഞു എന്ന് നേരത്തേ തന്നെ ഗോസിപ്പുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ദിവസങ്ങള്‍ക്ക് മുമ്പ് ഇരുവരും ഒന്നിച്ചു ള്ള ഒരു ഫോട്ടോ ട്വിറ്ററില്‍ ഇട്ടതോടെ പ്രശ്നങ്ങളൊന്നുമില്ലെന്ന് ആരാധകര്‍ വിശ്വസിച്ചു. അതിന് പിന്നാലെയാണ് വരലക്ഷ്മിയുടെ ട്വീറ്റ് പുറത്ത് വന്നിരിക്കുന്നത്.
നടികര്‍ സംഘത്തിന്റെ തിരഞ്ഞെടുപ്പ് സമയത്താണ് വരലക്ഷ്മിയുടെയും വിശാലിന്റെയും പ്രണയത്തില്‍ വിള്ളലുകള്‍ വീണതത്രേ. പ്രശ്നത്തില്‍ വരലക്ഷ്മിയുടെ അച്ഛനും നടനുമായ ശരത്ത് കുമാറിനെതിരെ വിശാല്‍ ശക്തമായ നിലപാടുകള്‍ എടുത്തിരുന്നു. അപ്പോഴും നടി വിശാലിനെ പിന്തുണച്ചതും ശ്രദ്ധേയമായിരുന്നു. അതിനിടയില്‍ വിശാല്‍ തങ്ങളുടെ വിവാഹം പ്രഖ്യാപിച്ചതോടെയാണത്രേ വരലക്ഷ്മിക്ക് പ്രശ്നങ്ങള്‍ തുടങ്ങിയത്.
നടികര്‍ സംഘത്തിന്റെ കെട്ടിടം പണി പൂര്‍ത്തിയായാല്‍ 2018-ല്‍ വരലക്ഷ്മിയെ വിവാഹം ചെയ്യും എന്ന് വിശാല്‍ പറഞ്ഞിരുന്നു. ഇതേച്ചൊല്ലി വിശാലും വരലക്ഷ്മിയും തമ്മില്‍ പ്രശ്നങ്ങളുടലെടുത്തിരുന്നത്രേ. വിവാഹം പ്രഖ്യാപിച്ചതോടെ വരലക്ഷ്മിക്ക് അവസരങ്ങള്‍ കുറഞ്ഞു.
ഒടുവില്‍ തനിക്ക് ആരോടും പ്രണയമില്ലെന്ന് നടി തുറന്നടിക്കുകയും ചെയ്തിരുന്നു. വിശാലിനും വരലക്ഷ്മിക്കും ഇടയിലുള്ള വ്യക്തിപരമായ പ്രശ്നങ്ങ ളാണോ അതോ നടികര്‍ സംഘവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണോ ഈ പ്രണയം തകരാന്‍ കാരണം എന്ന് അന്വേഷിക്കുകയാണ് പപ്പരാസികള്‍. ദിവ സങ്ങള്‍ക്ക് മുമ്പ് നടികര്‍ സംഘത്തില്‍ നിന്ന് ശരത്ത്കുമാറിന്റെ അംഗത്വം റദ്ദാക്കിയതും ഇതേത്തുടര്‍ന്നു വിശാലിനെതിരേ ശരത്ത്കുമാറിന്റെ ഭാര്യ രാധിക രംഗത്ത് വന്നതുമൊക്കെ വാര്‍ത്തയാ യിരുന്നു.