പലപ്പോഴും സൈബർ ആക്രമണം നേരിടേണ്ടി വരുന്ന ആളുകളിൽ ഒരാളാണ് സംഗീത സംവിധായകൻ ഗോപി സുന്ദർ. ഇദ്ദേഹത്തിന്റെ വ്യക്തിപരമായ ജീവിതവുമായി ബന്ധപ്പെട്ടുള്ള വിമർശനങ്ങളാണ് കൂടുതലും. ഗായിക അഭയ ഹിരൺമയിയുമൊത്ത് ദീർഘ കാലമായി ഗോപി ലിവിംഗ് ടുഗദറിലായിരുന്നു. പിന്നീട് ഈ ബന്ധം ഉപേക്ഷിച്ച് ഗായിക അമൃത സുരേഷുമായൊത്ത് ജീവിക്കാൻ തുടങ്ങി. അമൃതയുമായുള്ള ബന്ധത്തെ തുടർന്നാണ് ഗോപിക്കെതിരേ സൈബർ ആക്രമണം കൂടുതലായും വരാൻ തുടങ്ങിയത്.
അമൃതയും ഗോപിയും തമ്മിൽ വേർപിരിഞ്ഞോ ഇല്ലയോ എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. ഇരുവരും ബ്രേക്കപ്പ് ആയി എന്ന തരത്തിൽ പല ഗോസിപ്പുകളും പുറത്തു വരുന്നുണ്ടെങ്കിലും ഇവർ ഇതിനെതിരേ പ്രതികരിച്ചിട്ടില്ല. ഇതിനിടെയാണ് മയോനി എന്നപേരിൽ അറിയപ്പെടുന്ന ആർട്ടിസ്റ്റ് പ്രിയ നായർക്ക് ഒപ്പമുള്ള ഗോപിയുടെ ഫോട്ടോകൾ പുറത്തുവന്നത്. ഇതും വലിയ വിമർശനങ്ങൾക്ക് കാരണമായി. ഇതൊന്നും തന്നെ ബാധിക്കുന്ന കാര്യമല്ല എന്ന തരത്തിലാണ് ഗോപിയുടെ ജീവിത യാത്ര. ഇതിനിടെ മയോനി ഗോപി സുന്ദറിനെ പുകഴ്ത്തി കൊണ്ട് പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ വൈറലാകുന്നത്.
ജെം ഓഫ് എ പേസൺ!. കലർപ്പില്ലാത്ത ശുദ്ധമായ കഴിവും പോസിറ്റിവിറ്റിയും നിറഞ്ഞ ആളാണ് ഇദ്ദേഹം. ഈ ജീവിതം അദ്ദേഹത്തെ ഒരിക്കലും പിന്നോട്ട് വലിക്കുന്നില്ല. യാതൊന്നും അദ്ദേഹത്തെ തടയുന്നുമില്ല. അതാണ് എന്നെ അത്ഭുതപ്പെടുത്തുന്നത്. ഒരു പക്ഷിയെ പോലെ പറന്ന്, ജീവിതമെന്ന യാത്ര തുടരുകയും, സംഗീതത്തിലൂടെ മാന്ത്രികത സൃഷ്ടിക്കുകയും ചെയ്യുന്ന നല്ല മനസിന് ഉടമയാണ് ഇദ്ദേഹം. ഓരോ നിമിഷവും അദ്ദേഹം സമ്മാനിക്കുന്ന ലളിതമായ മാന്ത്രികതയ്ക്ക് നന്ദി”, എന്നാണ് മയോനി ഗോപി സുന്ദറിനെക്കുറിച്ച് പറഞ്ഞത്. പോസ്റ്റ് കാണാൻ ഇവിടെ ക്ലിക് ചെയ്യുക.