ഒരു യാത്ര പോകാൻ കൂട്ടുകാരുമൊത്ത് ആലോചിച്ച് കഴിഞ്ഞ് ഫോൺ ഒന്ന് നോക്കുമ്പോൾ ഇദാ വരുന്നു ഫോണിൽ സ്ഥലങ്ങളുടേയും ഹോട്ടലുകളുടേയും പരസ്യങ്ങൾ. വസ്ത്രങ്ങൾ, മൊബൈൽ ഫോൺ, മേക്കപ്പ് സാധനങ്ങൾ എന്നിവയൊക്കെ വാങ്ങാൻ ആലോചിക്കുമ്പോഴും നടക്കുന്നത് ഇതുതന്നെയാണ്.
ഇങ്ങനെ ഒരു അനുഭവം നിങ്ങൾക്കും ഉണ്ടായിട്ടില്ലേ? ഇത് എന്തൊരു അത്ഭുതം എന്ന് നമ്മൾ കരുതും. നമ്മൾ ഉപയോഗിക്കുന്ന മൊബൈൽ , ടിവി, ലാപ്ടോപ് തുടങ്ങിയ ഗാഡ്ജറ്റുകൾ നാം പറയുന്നതൊക്കെ കേൾക്കുന്നുണ്ടത്രേ. ഇവരുടെ മാർക്കറ്റിംഗ് ടീമാണ് ഇത് നടക്കുമെന്ന് പറയുന്നത്.
ഇന്റർനെറ്റിൽ സെർച്ച് ചെയ്യുന്ന കാര്യങ്ങൾ, സോഷ്യൽ മീഡിയ ഉപയോഗം, കുക്കികൾ എന്നിവയുടെ സംയോജനം പരസ്യദാതാക്കൾക്ക് ഡാറ്റ ട്രാക്കുചെയ്യാനും നിങ്ങളുടെ ജീവിതം മനസ്സിലാക്കാനും സഹായകമാണ്. എന്നാൽ ഗാഡ്ജറ്റുകളിലെ മൈക്രോഫോണിലൂടെയാണ് ഇവിടെ പ്രധാനപ്പെട്ട സംഭാഷണങ്ങളെല്ലാം പിടിച്ചെടുക്കുന്നത്. തുടർന്ന് ഈ സംഭാഷണം പരസ്യ ദാതാക്കൾക്ക് നൽകുകയും ചെയ്യുന്നു.
സിഎംജി ലോക്കൽ സൊലൂഷൻ അവരുടെ സൈറ്റിലാണ് ഡിവൈസുകൾ ഇത്തരത്തിൽ ശ്രദ്ധിക്കുന്നുണ്ടെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. എന്നാൽ പിന്നീട് അവർ അത് നീക്കം ചെയ്തു. എഐ സൈങ്കേതിക വിദ്യയുടെ സഹായത്തിൽ അക്ടീവ് ലിസണിംഗ് ടെക്നോളജിയിലൂടെയാണ് ആളുകളുടെ സംഭാഷണം പിടിച്ചെടുത്ത് പരസ്യദാതാക്കൾക്ക് നൽകുന്നത്. ഇതുകൊണ്ടാണത്ര നമ്മൾ പറഞ്ഞു തീരും മുമ്പ് പരസ്യങ്ങൾ ഇങ്ങ് ഫോണിലെത്തുന്നത്.