‘ഒരു ഭാരത സർക്കാർ ഉത്പന്നം’ എന്നത് ഒരു സർക്കാർ ഉത്പന്നം എന്നു മാറ്റിയില്ലങ്കിൽ സർട്ടിഫിക്കറ്റില്ല; സെൻസർ ബോർഡ്

ഒ​രു ഭാ​ര​ത സ​ർ​ക്കാ​ർ ഉ​ത്പ​ന്നം എ​ന്ന സി​നി​മ​യു​ടെ പേ​ര് മാ​റ്റ​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി സെ​ന്‍​ട്ര​ല്‍ ബോ​ര്‍​ഡ് ഓ​ഫ് ഫി​ലിം സ​ര്‍​ട്ടി​ഫി​ക്കേ​ഷ​ന്‍. സി​നി​മ​യു​ടെ പേ​രി​ല്‍ നി​ന്ന് ഭാ​ര​തം മാ​റ്റി സ​ര്‍​ക്കാ​ര്‍ ഉ​ത്പ​ന്നം എ​ന്നാ​ക്കി​യി​ല്ലെ​ങ്കി​ല്‍ പ്ര​ദ​ര്‍​ശ​നാ​നു​മ​തി ന​ല്‍​കി​കൊ​ണ്ടു​ള്ള സ​ര്‍​ട്ടി​ഫി​ക്ക​റ്റ് അ​നു​വ​ദി​ക്കി​ല്ലന്ന് സെ​ന്‍​സ​ർ ബോ​ർ​ഡ് അറിയിച്ചു.

സു​ഭീ​ഷ് സു​ബി, ഷെ​ല്ലി, ഗൗ​രി .ജി. ​കി​ഷ​ന്‍ എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ടി.​വി. ര​ഞ്ജി​ത്ത് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് ഒ​രു ഭാ​ര​ത സ​ര്‍​ക്കാ​ര്‍ ഉ​ല്‍​പ്പ​ന്നം. അ​ജു വ​ര്‍​ഗീ​സ്, ജാ​ഫ​ര്‍ ഇ​ടു​ക്കി, വി​നീ​ത് വാ​സു​ദേ​വ​ന്‍, ദ​ര്‍​ശ​ന നാ​യ​ര്‍, ജോ​യ് മാ​ത്യു, ലാ​ല്‍ ജോ​സ്, വി​ജ​യ് ബാ​ബു, ഹ​രീ​ഷ് ക​ണാ​ര​ന്‍ തു​ട​ങ്ങി​യ​വ​രും ചി​ത്ര​ത്തി​ൽ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കു​ന്നു.

സ​ർ​ക്കാ​രി​ന്‍റെ പു​രു​ഷ​വ​ന്ധ്യം​ക​ര​ണം പ​ദ്ധ​തി ഒ​രു കു​ടും​ബ​ത്തി​ലു​ണ്ടാ​ക്കു​ന്ന പ്ര​തി​സ​ന്ധി​ക​ളും അ​തി​ന്‍റെ ന​ര്‍​മ്മ​ത്തി​ല്‍ ചാ​ലി​ച്ച ആ​ഖ്യാ​ന​വു​മാ​ണ് ചി​ത്ര​ത്തി​ന്‍റെ ഇ​തി​വൃ​ത്തം.

Related posts

Leave a Comment