റേ​ഷ​ന്‍ വ്യാ​പാ​രി​ക​ളു​ടെ ക​ട​യ​ട​പ്പ് സ​മ​രം ഏ​ഴി​ന്

പ​ത്ത​നം​തി​ട്ട: വി​വി​ധ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച് റേ​ഷ​ന്‍ വ്യാ​പാ​രി​ക​ള്‍ ഏ​ഴി​ന് ക​ട​ക​ള്‍ അ​ട​ച്ച് പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​ള​ക്ട​റേ​റ്റി​നു മു​ന്‍​പി​ല്‍ ധ​ര്‍​ണ ന​ട​ത്തും.സ​മ​ര​പ്ര​ഖ്യാ​പ​ന ക​ണ്‍​വ​ന്‍​ഷ​ന്‍ ഓ​ള്‍ ഇ​ന്ത്യ ഫെ​യ​ര്‍ പ്രൈ​സ് ഷോ​പ്പ് ഫെ​ഡ​റേ​ഷ​ന്‍ ദേ​ശീ​യ സെ​ക്ര​ട്ട​റി ജോ​ണ്‍​സ​ന്‍ വി​ള​വി​നാ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

വി​ത​ര​ണം ചെ​യ്ത കി​റ്റി​ന്‍റെ ക​മ്മീ​ഷ​ന്‍ ന​ല്‍​ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി വി​ധി ഉ​ണ്ടാ​യി​ട്ടും അ​തി​നെ​തി​രേ സു​പ്രീം​കോ​ട​തി​യി​ല്‍ അ​പ്പീ​ല്‍ ന​ല്‍​കി​യ സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ല്‍ വി​ശ്വാ​സ​മി​ല്ലെ​ന്ന് ജോ​ണ്‍​സ​ന്‍ വി​ള​വി​നാ​ല്‍ പ​റ​ഞ്ഞു സു​പ്രീം​കോ​ട​തി​യി​ല്‍ സ​ര്‍​ക്കാ​ര്‍ ന​ല്‍​കി​യ അ​പ്പീ​ലി​ല്‍ അ​സോ​സി​യേ​ഷ​ന്‍ ക​വി​യ​റ്റ് ഫ​യ​ല്‍ ചെ​യ്ത് സ​ര്‍​ക്കാ​ര്‍ അ​പ്പീ​ല്‍ ത​ള്ളി​യി​ട്ടും വ്യാ​പാ​രി​ക​ള്‍​ക്ക് ക​മ്മീ​ഷ​ന്‍ ന​ല്‍​കാ​തെ ഇ​രി​ക്കു​ന്ന​തി​ന് എ​തി​രെ കൂ​ടി​യാ​ണ് ഈ ​ക​ട​യ​ട​പ്പ് സ​മ​രം എ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഓ​ള്‍ കേ​ര​ള റീ​ട്ടെ​യി​ല്‍ റേ​ഷ​ന്‍ ഡീ​ലേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍, കേ​ര​ള സ്റ്റേ​റ്റ് റീ​ട്ടെ​യി​ല്‍ റേ​ഷ​ന്‍ ഡീ​ലേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍, കേ​ര​ള സ്റ്റേ​റ്റ് റേ​ഷ​ന്‍ ഡീ​ലേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍, കേ​ര​ള റേ​ഷ​ന്‍ എം​പ്ലോ​യീ​സ് യൂ​ണി​യ​ന്‍ (സി​ഐ​ടി​യു), എ​ന്നി​വ​രാ​ണ് സ​മ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​ത്. ഓ​ള്‍ കേ​ര​ള റീ​ട്ടെ​യ്ല്‍ റേ​ഷ​ന്‍ ഡീ​ലേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​സ്. മു​ര​ളീ​ധ​ര​ന്‍ നാ​യ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കേ​ര​ള സ്റ്റേ​റ്റ് റേ​ഷ​ന്‍ ഡീ​ലേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന സെ​ക്ര​ട്ട​റി തോ​മ​സ് വ​ര്‍​ഗീ​സ്, വി​വി​ധ യൂ​ണി​യ​നു​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് എ​ന്‍ രാ​ധാ​കൃ​ഷ്ണ​ന്‍, സ​തീ​ന്ദ്ര​ന്‍ പി​ള്ള, ജ​യ​ച​ന്ദ്ര​ന്‍ വി ​.സി. ,ശാ​ന്ത​ന്‍​പി​ള്ള അ​ടൂ​ര്‍,ജോ​യ് തോ​മ​സ് കോ​ന്നി, ന​ന്ദ​കു​മാ​ര​ന്‍ നാ​യ​ര്‍, ര​മേ​ശ​ന്‍ റാ​ന്നി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Related posts

Leave a Comment