ഒരിടവേളയ്ക്ക് ശേഷം പ്രിയങ്ക ചോപ്ര അഭിനയത്തിലേക്ക് മടങ്ങിയെത്തുന്നതായി റിപ്പോർട്ടുകൾ. ഗ്ലോബൽ താരമായ പ്രിയങ്ക ചോപ്ര കുറച്ചുനാളുകളായി കുടുംബത്തിന് മാത്രം സമയം നൽകി അഭിനയത്തിൽനിന്ന് ഇടവേളഎടുത്തിരിക്കുകയായിരുന്നു. ഇപ്പോഴിതാ താരം തിരിച്ചു വരാൻ ഒരുങ്ങുന്നു എന്നാണ് റിപ്പോർട്ടുകൾ. താരം പങ്കിട്ട വർക്ക് ഔട്ട് ചിത്രം പങ്കിട്ടാണ് മടങ്ങിവരുന്നതായുള്ള സൂചന ആരാധകർക്കു നൽകിയത്.
മോഡലിംഗിലൂടെയാണ് പ്രിയങ്ക കരിയര്‍ ആരംഭിച്ചത്. ലോകസുന്ദരി പട്ടം കിട്ടിയതിനുശേഷം ബോളിവുഡില്‍ താരം തിളങ്ങി. വന്‍ സ്വീകാര്യതയാണ് താരത്തിന് പിന്നീട് ഹോളിവുഡിലും ലഭിച്ചത്. ഹോളിവുഡ് യാത്രയ്ക്കിടെ കണ്ട് പരിചയപ്പെട്ട് പ്രണയിച്ച അമേരിക്കന്‍ പോപ്പ് ഗായകന് നിക്ക് ജൊനാസിനെ വിവാഹം ചെയ്ത പ്രിയങ്ക തന്റെ ആത്മവിശ്വാസവും കഠിനപ്രയത്നവും കൊണ്ടാണ് ഗ്ലോബല്‍ താരമായി ഉയര്‍ന്നത്. വാടകഗര്‍ഭധാരണത്തിലൂടെ പ്രിയങ്കയും നിക്കും മാള്‍ട്ടി മാലതി ചോപ്ര എന്ന പെണ്കുഞ്ഞിനെയും അവരുടെ ജീവിതത്തിലേക്ക് സ്വീകരിച്ചു.
അതിനുശേഷം താരം കരിയറില്‍ ചെറിയൊരു ഇടവേളയെടുത്തിരിക്കുകയായിരുന്നു. ഇപ്പോഴിതാ പ്രിയങ്ക ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ്. പ്രിയങ്ക വ്യായാമം ചെയ്യുന്നതിനിടയില്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച ചിത്രത്തിനൊപ്പമാണ് സിനിമയിലേക്കുള്ള തിരിച്ചുവരവിനെകുറിച്ച് പറയുന്നത്. ആരാധകര്‍ അമ്മ തിരിച്ചെത്തുന്നു എന്ന കുറിപ്പോടെ ചിത്രം എക്സില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഏത് ചിത്രത്തിലാണ് പ്രിയങ്ക അഭിനയിക്കാൻ ഒരുങ്ങുന്നതെന്ന് ഇതുവരെ പുറത്തു വന്നിട്ടില്ല. എന്നാല്‍ ഹോളിവുഡ് ചിത്രമായ ഹെഡ്സ് ഓഫ് സ്റ്റേറ്റ് ആണ് പ്രിയങ്കയുടെ അടുത്ത പ്രോജക്റ്റ് എന്ന് അഭ്യുഹങ്ങള്‍ ഉണ്ട്. ലൗ എഗൈന്‍ എന്ന ഹോളിവുഡ് ചിത്രമാണ് താരത്തിന്റേതായി ഒടുവില്‍ തിയറ്ററുകളിലെത്തിയ സിനിമ. സമീപ കലത്തായി പ്രിയങ്ക കൂടുതല്‍ സമയവും മകളോടൊപ്പവും കുടുംബത്തോടൊപ്പവും സമയം ചിലവഴിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം മകള്‍ മാള്‍ട്ടിയോടൊപ്പമുള്ള ചിത്രം താരം പങ്കുവച്ചിരുന്നു.