ചേർത്തല: മന്ത്രിയുടെ ഓഫീസിലേക്ക് മാർച്ച് നടത്തിയ സംഭവത്തില്‍ കേസിലെ പ്രതികളായ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കോടതി വെറുതെവിട്ടു. ബിപിഎൽ ലിസ്റ്റിൽ നിന്നു പുറത്താക്കപ്പെട്ട തീരദേശമത്സ്യതൊഴിലാളികളെ അണിനിരത്തി ഭക്ഷ്യസിവിൽ സപ്ലൈസ് മന്ത്രിയുടെ ചേർത്തല ഓഫീസിലേക്ക് മാർച്ച് നടത്തിയ കേസിൽ പ്രതികളായ കെപിസിസി സെക്രട്ടറി എസ്.ശരത്, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എൻ.പി വിമൽ, നേതാക്കളായ ബാബു ആന്റണി, കെ.എസ്. തങ്കച്ചൻ, ഹെർബിൻ പീറ്റർ, സിബി പൊള്ളയിൽ എന്നിവരെയാണ് ചേർത്തല ജൂഡിഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്ട്രേറ് കോടതി വെറുതെ വിട്ടത്.
2017 ഓഗസ്റ് മാസം നടത്തിയ സമരത്തിൽ തീരദേശത്തു നിന്നും നൂറോളം സ്ത്രീകളും പങ്കെടുക്കുകയും മാർച്ചിലുണ്ടായ സംഘർഷത്തെ തുടർന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. എട്ടുവർഷത്തോളം നടന്ന നിയമ പോരാട്ടത്തിനൊടുവിലാണ് പ്രതികളെ കുറ്റവിമുക്തരാക്കിയത്. പ്രതികൾക്കുവേണ്ടി അഡ്വ.സി.ഡി ശങ്കർ കോടതിയില്‍ ഹാജരായി.