എ​ല്ലാ പ്ര​തി​ക​ളേ​യും പി​ടി​ക്ക​ണം, കണ്ടു നിന്നവരും എന്‍റെ കണ്ണിൽ കുറ്റക്കാർ; സിദ്ധാർഥന്‍റെ അമ്മ

തി​രു​വ​ന​ന്ത​പു​രം: മ​ക​ന്‍റെ മ​ര​ണ​ത്തി​ന് ഉ​ത്ത​ര​വാ​ദി​ക​ളാ​യ എ​ല്ലാ പ്ര​തി​ക​ളേ​യും പി​ടി​ക്ക​ണ​മെ​ന്നും ഇ​നി​യും ആ​ളു​ക​ൾ വ​രാ​നു​ണ്ടെ​ന്നും സി​ദ്ധാ​ർ​ഥ​ന്‍റെ മാ​താ​വ് ഷീ​ബ. ക​ണ്ട് നി​ന്ന​വ​രു​ൾ​പ്പെ​ടെ ത​ന്‍റെ ക​ണ്ണി​ൽ കു​റ്റ​ക്കാ​രാ​ണ്. നീ​തി ല​ഭി​ക്കും വ​രെ പോ​രാ​ടാ​നാ​ണ് തീ​രു​മാ​നം. ആ​രൊ​ക്കെ കൂ​ടെ നി​ന്നാ​ലും ഇ​ല്ല​ങ്കി​ലും അ​വ​സാ​നം വ​രെ പോ​രാ​ടു​മെ​ന്ന് ഷീ​ബ പ​റ​ഞ്ഞു. കേ​സി​ൽ ഉ​ൾ​പ്പെ​ട്ട​വ​ർ​ക്കെ​ല്ലാം ത​ക്ക​താ​യ ശി​ക്ഷ കൊ​ടു​ക്ക​ണ​മെ​ന്നും അ​വ​ർ‌ ആ​വ​ശ്യ​പ്പെ​ട്ടു.

കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ക്കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. എ​ന്നാ​ൽ അ​ന്വേ​ഷ​ണം അ​വ​സാ​ന​ഘ​ട്ട​ത്തി​ലേ​ക്ക് അ​ട്ടി​മ​റി​ക്ക​പ്പെ​ട്ടേ​ക്കാ​മെ​ന്ന ആ​ശ​ങ്ക​യു​ണ്ടെ​ന്ന് സി​ദ്ധാ​ർ​ഥ​ന്‍റെ പി​താ​വ് പ​റ​ഞ്ഞു. തു​ട​ക്കം മു​ത​ൽ പ്ര​തി​ക​ൾ ഓ​രോ ക​ള്ള​ത്ത​ര​ങ്ങ​ളാ​ണ് പ​റ​യു​ന്ന​ത്.

സി​ദ്ധാ​ർ​ഥ​ൻ പാ​ർ​ട്ടി​ക്കാ​ര​നെ​ന്ന് ആ​ദ്യം പ​റ​ഞ്ഞു. പി​ന്നീ​ട് ക​ള്ള​ക്കേ​സി​ൽ കു​ടു​ക്കാ​ൻ നോ​ക്കി. അ​തി​നാ​ൽ​ത​ന്നെ കേ​സ് അ​ട്ടി​മ​റി​ക്കു​മോ എ​ന്നാ​ണ് ഇ​പ്പോ​ഴ​ത്തെ ആ​ശ​ങ്ക​യെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. കു​റ്റം ചെ​യ്ത​വ​ർ ഭാ​ര​വാ​ഹി​ക​ളാ​ണെ​ന്നും സി​ദ്ധാ​ർ​ഥ​ന്‍റെ അ​ച്ഛ​ൻ ​കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts

Leave a Comment