കോട്ടയം: കോട്ടയം ലോക്സഭാ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണം സജീവമാക്കി യുഡിഎഫ്, എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍. മണ്ഡലത്തിലാകമാനം ഓട്ട പ്രദക്ഷിണത്തിലാണ് ഇരു സ്ഥാനാര്‍ഥികളും. യുഡിഎഫ് സ്ഥാനാര്‍ഥി കെ. ഫ്രാന്‍സിസ് ജോര്‍ജിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ഥം ഇന്നു വൈകുന്നേരം നാലിന് കോട്ടയം ദര്‍ശന ഓഡിറ്റോറിയത്തില്‍ കോട്ടയം പാര്‍ലമെന്റ് മണ്ഡലം യുഡിഎഫ് നേതൃയോഗം ചേരും.
തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ, മോന്‍സ് ജോസഫ് എംഎല്‍എ, മാണി സി. കാപ്പന് എംഎല്‍എ തുടങ്ങിയവര്‍ പങ്കെുടക്കും. 11നു വൈകുന്നേരം നാലിന് തിരുനക്കര മൈതാനത്ത് യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനും നടക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ഉദ്ഘാടനം ചെയ്യും. യുഡിഎഫിന്റെ ഘകകക്ഷി നേതാക്കള്‍ പങ്കെടുക്കും.
തോമസ് ചാഴികാടന്റെ പ്രചാരണപ്രവര്‍ത്തനങ്ങള്‍ ആവേശകരമായി തുടരുന്നു. വിവിധ നിയോജക മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് പ്രധാന നേതാക്കളെയും പ്രവര്‍ത്തകരെയും നേരിട്ടു കണ്ട് വോട്ടഭ്യര്ഥിച്ചാണു പ്രാഥമിക പ്രചാരണം. തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുമായി എല്‍ഡിഎഫ് നേതൃയോഗങ്ങളും സജീവമാണ്. ഇന്നലെ അയര്‍ക്കുന്നം, അകലക്കുന്നം, എലിക്കുളം മേഖലാ യോഗങ്ങള്‍ ചേര്‍ന്നു. ഇന്ന് മേലുകാവ്, രാമപുരം, പാലാ മേഖലകളിൽ നേതൃസംഗമം നടക്കും.
എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് കണ്വന്ഷന് 10നു വൈകുന്നേരം നാലിനു കോട്ടയം തിരുനക്കര മൈതാനത്തു ചേരും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയി വിശ്വം ഉദ്ഘാടനം ചെയ്യും. അയ്യായിരത്തോളം പ്രവര്‍ത്തകരെ പങ്കെടുപ്പിക്കാനാണു തീരുമാനിച്ചിരിക്കുന്നത്. 11,12നു നിയോജക മണ്ഡലം കണ്‍വന്‍ഷനുകളും ചേരും. എന്‍ഡിഎയില്‍ ഇന്നോ നാളയോ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമെന്നാണ് സൂചന. ബിഡിജെഎസിനാണ് സീറ്റ്. തുഷാര്‍ വെള്ളാപ്പള്ളി സ്ഥാനാര്‍ഥിയായേക്കുമെന്നാണു പുറത്തുവരുന്ന വിവരം.