‘നി​ശ്ച​യി​ച്ച പെ​ൺ​കു​ട്ടി​യെ ത​ന്നെ ക​ല്യാ​ണം ക​ഴി​ക്ക​ണ​മെ​ന്ന് നി​യ​മം ഒ​ന്നു​മി​ല്ല​ല്ലോ’; വി​വാ​ഹ​ത്തെ കു​റി​ച്ച് ഷി​യാ​സ് ക​രീം

മോ​ഡ​ലും ന​ട​നു​മാ​യ ഷി​യാ​സ് ക​രീ​മി​ന് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ആ​രാ​ധ​ക​രേ​റെ​യാ​ണ്. ബി​ഗ് ബോ​സ് മ​ല​യാ​ളം സീ​സ​ൺ ഒ​ന്നി​ൽ മ​ത്സ​രാ​ർ​ത്ഥി​യാ​യി എ​ത്തി​യ​തോ​ടെ​യാ​ണ് ഷി​യാ​സ് പ്രേ​ക്ഷ​ക​ർ​ക്ക് കൂ​ടു​ത​ൽ സു​പ​രി​ചി​ത​നാ​കു​ന്ന​ത്.

2023 സെ​പ്റ്റം​ബ​റി​ൽ ആ​യി​രു​ന്നു ഷി​യാ​സി​ന്‍റെ വി​വാ​ഹ നി​ശ്ച​യം. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഇ​തി​ന്‍റെ ഫോ​ട്ടോ​ക​ളും വീ​ഡി​യോ​ക​ളും വൈ​റ​ലാ​യി​രു​ന്നു. എ​ന്നാ​ൽ സോ​ഷ്യ​ൽ മീ​ഡി​യ അ​ക്കൗ​ണ്ടി​ൽ നി​ന്നും ഏ​താ​നും നാ​ളു​ക​ൾ​ക്ക് മു​ൻ​പ് ഈ ​ഫോ​ട്ടോ​ക​ളെ​ല്ലാം ഡി​ലീ​റ്റ് ആ​കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് വി​വാ​ഹം മു​ട​ങ്ങി​യെ​ന്ന ത​ര​ത്തി​ൽ വാ​ർ​ത്ത​ക​ൾ പ്ര​ച​രി​ച്ചി​രു​ന്നു. ഇ​പ്പോ​ൾ ഇ​ക്കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത വ​രു​ത്തി​യി​രി​ക്കു​ക​യാ​ണ് ഷി​യാ​സ്.

“വി​വാ​ഹ​ത്തെ പ​റ്റി ഭീ​ക​ര​മാ​യി സം​സാ​രി​ക്കാ​നൊ​ന്നും എ​നി​ക്ക് അ​റി​യി​ല്ല. ക​ല്യാ​ണം ഉ​ണ്ടാ​വും. നി​ശ്ച​യി​ച്ച പെ​ൺ​കു​ട്ടി​യെ ത​ന്നെ ക​ല്യാ​ണം ക​ഴി​ക്ക​ണ​മെ​ന്ന് ന​മു​ക്ക് നി​യ​മം ഒ​ന്നു​മി​ല്ല​ല്ലോ. എ​ന്താ​യാ​ലും ഞാ​ൻ ക​ല്യാ​ണം ക​ഴി​ക്കും. നി​ശ്ച​യി​ച്ച പെ​ൺ​കു​ട്ടി റെ​ഡി​യാ​ണെ​ങ്കി​ൽ അ​വ​രെ വി​വാ​ഹം ക​ഴി​ക്കും. നാ​ള​ത്തെ കാ​ര്യം എ​ന്താ​ണ് എ​ന്ന് ന​മു​ക്ക് പ​റ​യാ​ൻ പ​റ്റി​ല്ല​ല്ലോ. അ​ല്ലെ​ങ്കി​ൽ വേ​റൊ​രാ​ളെ ക​ല്യാ​ണം ക​ഴി​ക്കും. ചെ​മ്മീ​ൻ സി​നി​മ​യി​ൽ ന​ട​ൻ മ​ധു​വി​നെ പോ​ലെ ബീ​ച്ചി​ൽ പാ​ട്ട് പാ​ടി ന​ട​ക്കാ​ൻ എ​ന്താ​യാ​ലും ഞാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ല.

ശ​രി​യാ​യി​ട്ടു​ള്ള ആ​ളെ കി​ട്ടു​മ്പോ​ൾ ഞാ​ൻ എ​ല്ലാ​വ​രെ​യും അ​റി​യി​ക്കും. ഞാ​ൻ ഫോ​ട്ടോ ഇ​ട​ണ​മോ വേ​ണ്ട​യോ എ​ന്ന് തീ​രു​മാ​നി​ക്കു​ന്ന​ത് ഞാ​നാ​ണ്. എ​ന്‍റെ വ്യ​ക്തി​പ​ര​മാ​യ കാ​ര്യ​ത്തി​ൽ ഇ​ട​പെ​ടാ​ൻ ആ​ര്‍​ക്കും അ​വ​കാ​ശ​മി​ല്ല. എ​ന്താ​യാ​ലും ക​ല്യാ​ണം ഉ​ണ്ടാ​കും. ന​മ്മ​ൾ വി​ചാ​രി​ക്കു​ന്ന​ത് പോ​ലെ ന​മ്മു​ടെ ജീ​വി​തം മു​ന്നോ​ട്ട് പോ​കി​ല്ല. ഒ​രി​ക്ക​ലും ന​ട​ക്കി​ല്ല. അ​ങ്ങ​നെ ആ​യി​രു​ന്നെ​ങ്കി​ൽ കാ​ര്യ​ങ്ങ​ൾ എ​ല്ലാം ഈ​സി ആ​യേ​നെ”, എ​ന്നാ​ണ് ഷി​യാ​സ് ക​രീം പ​റ​ഞ്ഞ​ത്. ഒ​രു ഓ​ൺ​ലൈ​ൻ മീ​ഡി​യ​യ്ക്ക് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് ഇ​ക്കാ​ര്യം ഷി​യാ​സ് വ്യക്തമാക്കിയത്.

അ​ടു​ത്തി​ടെ ഷി​യാ​സി​നെ​തി​രെ യു​വ​തി പീ​ഡ​ന പ​രാ​തി ന​ൽ​കി​യ​തും വ​ലി​യ വാ​ർ​ത്ത​യാ​യി​രു​ന്നു. കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് ദി​വ​സ​ങ്ങ​ളി​ലു​ള്ളി​ലാ​യി​രു​ന്നു വി​വാ​ഹ നി​ശ്ച​യ​ത്തി​ന്‍റെ വാ​ർ​ത്ത ഷി​യാ​സ് പു​റ​ത്തു​വി​ട്ട​ത്. നി​ല​വി​ൽ ഈ ​കേ​സ് കോ​ട​തി​യി​ൽ ന​ട​ക്കു​ക​യാ​ണ്.

Related posts

Leave a Comment