റിയാലിറ്റി ഷോയിലൂടെ വന്ന് വെള്ളിത്തിരയിലെ നായിക ആയി മാറിയ ആളാണ് ഷംന കാസിം. മികച്ച നർത്തകി കൂടിയായ ഷംന മഞ്ഞു പോലൊരു പെൺകുട്ടി എന്ന ചിത്രത്തിലൂടെ 2004ൽ അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചു.
ശ്രീ മഹാലക്ഷ്മി എന്ന തെലുങ്ക് ചിത്രത്തിലൂടെ അന്യഭാഷയിലും തന്റെ സാന്നിധ്യം ഉറപ്പിച്ചു. മുനിയാണ്ടി വിളങ്ങിയാൽ മൂൺട്രാമാണ്ട് എന്ന ചിത്രത്തിൽ നായികയായി തമിഴകത്തും തിളങ്ങി.
കഴിഞ്ഞ ഒക്ടോബർ മാസമായിരുന്നു ഷംനയുടെ വിവാഹം. വിവാഹ ശേഷവും സിനിമയിൽ സജീവമാണ് താരം. ജെബിഎസ് ഗ്രൂപ്പ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമായ ഷാനിദ് ആസിഫ് അലിയാണ് ഷംനയുടെ ഭർത്താവ്. ദുബായില്‍ വച്ചായിരുന്നു ഇവരുടെ വിവാഹം നടന്നത്.
തന്റെ വിശേഷങ്ങളും ചിത്രങ്ങളും ആരാധകരുമായി തന്റെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുള്ള താരമാണ് ഷംന. ഇപ്പോഴിതാ പ്രസവ ശേഷം താൻ നേരിട്ട കമന്റുകളെ കുറിച്ച് തുറന്നു പറയുകയാണ് താരം.
സമൂഹ മാധ്യമങ്ങളിലെല്ലാം ചില ആളുകൾ വളരെ മോശമായ കമന്റ് ചെയ്യാറുണ്ട്. കണ്ടാൽ ഒരു പന്നിക്കുട്ടിയെ പോലെ ഉണ്ടല്ലോ എന്ന് വരെ ആളുകൾ പറയാറുണ്ടെന്ന് ഷംന പറഞ്ഞു. പക്ഷേ താൻ ഇപ്പോൾ ഒരമ്മ ആണെന്ന കാര്യം അവർ മനസിലാക്കുന്നില്ല. നടിമാർ എല്ലാവരും ഗർഭിണി ആകുകയും പ്രസവിക്കുകയും ചെയ്യാറുണ്ട്. അതിൽ ചിലർ പെട്ടെന്ന് തന്നെ മെലിഞ്ഞ് പഴയ രൂപത്തിൽ ആകും. എല്ലാവരും ഒരുപോലെ അല്ലല്ലോ. അവരുടെ ശരീരപ്രകൃതം ഒരുപോലെ അല്ലല്ലോ. പക്ഷേ ആത്മവിശ്വാസമാണ് എല്ലാം നേരിടാനുള്ള ശക്തി എന്നാണ് താരം പറഞ്ഞത്. ഒരു യുട്യൂബ് ചാനലിനോട് ആയിരുന്നു ഷംനയുടെ പ്രതികരണം.